മുംബൈ: അണ്ടർ 17 ലോകകപ്പിന് ആതിഥ്യമരുളുക വഴി ഇന്ത്യൻ ഫുട്ബാളിന് സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് കൗമാരക്കാരുടെ ലോക പോരിൽനിന്ന് ലോക ഫുട്ബാൾ ഇതിഹാസങ്ങളായി വളർന്ന എസ്തബാൻ കാംബിയാസോയും നുവാൻകോ കാനുവും. ടീമുകളുടെ ഗ്രൂപ് തീരുമാനിക്കുന്ന നറുക്കെടുപ്പിനുമുമ്പ് നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നതോടെ ഇന്ത്യൻ ഫുട്ബാളിെൻറ ഭൂമിക മാറുമെന്ന് മുൻ നൈജീരിയൻ താരം കാനു പറഞ്ഞു. സമ്മർദത്തിലാകരുതെന്നും ക്വാർട്ടർ ഫൈനലോളം എത്തിയാൽ വലിയ നേട്ടമാകുമെന്നുമാണ് ഇന്ത്യക്കുള്ള കാംബിയാസോയുടെ ഉപദേശം. കന്നിയങ്കമെങ്കിലും ഏറെ തയാറെടുപ്പിലാണ് ഇന്ത്യ കളത്തിലിറങ്ങുകയെന്നും ഇനിയെല്ലാം മൈതാനത്തു കാണാമെന്നും വാർത്തസമ്മേളനത്തിൽ പെങ്കടുത്ത ഇന്ത്യൻ മിഡ്ഫീൽഡർ ജാക്സൺ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.