ജനീവ: അഴിമതിക്കേസിൽ മുൻ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർക്ക് നിയമ വിജയം. അദ്ദേഹത്തി നെതിരെ ചുമത്തിയ രണ്ട് കേസുകളിൽ ഒന്ന് റദ്ദാക്കാൻ സ്വിസ് ഫെഡറൽ പ്രോസിക്യൂഷൻ തീരു മാനിച്ചു. ഇതോടെ നാലുവർഷമായി തുടരുന്ന നിയമ പോരാട്ടത്തിൽ ബ്ലാറ്റർക്കും സംഘത്തിന ും ആശ്വാസമായി. 2010, 2014 ലോകകപ്പുകളുടെ ടി.വി സംപ്രേക്ഷണാവകാശം കരീബിയൻ ഫുട്ബാൾ യൂനിയ ന് വിറ്റതുമായി ബന്ധപ്പെട്ട് അഴിമതി നടെന്നന്ന കേസിലെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.
മുൻ ഫിഫ വൈസ്പ്രസിഡൻറും കോൺകകാഫ് അധ്യക്ഷനുമായ ജാക് വാക്നറുമായി വിപണി നിരക്കിനെക്കാൾ കുറഞ്ഞ തുകക്ക് ടി.വി സംപ്രേക്ഷണ അവകാശത്തിന് കരാർ ഉണ്ടാക്കിയെന്നായിരുന്നു കേസ്. ഇതുവഴി ഫിഫക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും ആരോപണമുയർന്നു. 2015ലാണ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നത്. വിവാദം ശക്തമായതോടെ ഫിഫ പ്രസിഡൻറ് സ്ഥാനത്തുനിന്ന് ബ്ലാറ്റർ രാജിവെച്ചു. 17 വർഷം അധ്യക്ഷ സ്ഥാനമലങ്കരിച്ച ശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു രാജി.
ആറു വർഷം ബ്ലാറ്റർക്ക് ഫുട്ബാൾ വിലക്കും ഏർപ്പെടുത്തി. 2011ൽ തെരഞ്ഞെടുപ്പിൽ ബ്ലാറ്ററിെൻറ എതിർചേരിയിൽ നിലയുറപ്പിച്ച വാർണർ തന്നെയാണ് അഴിമതിക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ വാർണർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി.
2018, 2022ലോകകപ്പ് വേദി അനുവദിക്കുന്നതിനായി ഫിഫ അംഗങ്ങൾ കൈക്കൂലി വാങ്ങിയതിനു തെളിവ് ലഭിെച്ചന്ന അമേരിക്കൻ അന്വേഷണ സംഘത്തിെൻറ വെളിപ്പെടുത്തലിനു പിന്നാലെയാണ് ബ്ലാറ്റർ പഴയ കേസിൽനിന്ന് മോചിതനാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.