മ്യൂണിക്: ഹാട്രിക് ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നത്തിന് റയൽ മഡ്രിഡിന് മുന്നിലുള്ളത് ഇനി മൂന്ന് മത്സരങ്ങൾ മാത്രമാണ്. ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിന് ഗ്ലാമർ ടീം ബയേണിനെ നേരിടാൻ ജർമനിയിലേക്ക് പറക്കുേമ്പാൾ കോച്ച് സിനദിൻ സിദാെൻറ മനസ്സിൽ മൂന്നാം കിരീടത്തിനുള്ള വിജയ ഫോർമുലകൾ തയാറായിക്കഴിഞ്ഞു. സ്വപ്ന നേട്ടത്തിലേക്കുള്ള ബാലികേറാമലകളൊക്കെ താണ്ടി സെമിവരെെയത്തിയ ചാമ്പ്യന്മാക്ക് ഇനിയുള്ളത് കരുത്തരായ എതിരാളിയാണെന്ന ഉറച്ച ബോധ്യത്തിലാണ് മ്യൂണികിൽ വിമാനമിറങ്ങുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.15നാണ് ആവേശപ്പോരിന് കിക്കോഫ്.
സീസണിൽ യൂറോപ്യൻ അങ്കത്തിന് ഗ്രൂപ് ഘട്ടം മുതൽ റയൽമഡ്രിന് ലഭിച്ചത് പേരുകേട്ട താരനിരകളുള്ള എതിരാളികളായിരുന്നു. ഫുട്ബാൾ പണ്ഡിതരുടെ പ്രവചനങ്ങളെ കാറ്റിൽ പറത്തി ഒാരോരുത്തരെയും മഡ്രിഡുകാർ തുരത്തി. ടോട്ടൻഹാം, ബൊറുസിയ ഡോർട്ട്മുണ്ട്, പി.എസ്.ജി, യുവൻറസ് -എല്ലാവരും സിദാെൻറ പോരാളികളുടെ വീര്യം അനുഭവിച്ചറിഞ്ഞു. സെമിയിൽ ജർമൻ ചാമ്പ്യന്മാരെ നേരിടുേമ്പാൾ മഡ്രിഡുകാർക്ക് മുൻതൂക്കമുണ്ടാക്കുന്നതും ഇതുതന്നെ.
കഴിഞ്ഞ നാലു സീസണിലും ബയേൺ മ്യൂണികിന് സ്െപയിൻകാർക്ക് മുന്നിലാണ് അടിതെറ്റിയത്. റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ് ടീമുകൾ. അതിൽ രണ്ടുതവണയും റയൽ മടക്ക ടിക്കറ്റ് നൽകി. 2013-14 സീസണിലെ സെമി ഫൈനലിൽ ഇരുപാദങ്ങളിലുമായി 5-0നും 2016-17ൽ ക്വാർട്ടർ പോരാട്ടത്തിൽ 6-3നും. സമീപകാല ചരിത്രവും ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇസ്കോ, കാസ്മിറോ സംഘത്തിെൻറ ഫോമും ചേർന്നാൽ അലയൻസ് അറീനയിലും തൂവെള്ളക്കൊടി പാറും. ആറു മത്സരങ്ങളിൽ ബയേണിനെതിരെ ഒമ്പതു ഗോളുകളാണ് ക്രിസ്റ്റ്യാനോ അടിച്ചുകൂട്ടിയത്. എന്നാൽ, രണ്ടാം പാദത്തിൽ യുവൻറസിനോട് 3-1ന് തോറ്റതും അവസാന ലാലിഗ മത്സരം സമനിലയിലായതും റയലിനെ കുഴക്കുന്നുണ്ട്.
ലീഗിൽ കളിമറക്കുന്ന റയൽ മഡ്രിഡ് അല്ല ചാമ്പ്യൻസ് ലീഗിലെന്ന ബോധ്യം ബയേൺ മ്യൂണികിനുമുണ്ട്. സ്െപയിൻകാർക്കു മുന്നിൽ കവാത്തു മറക്കുന്നവരെന്ന പേര് ഇത്തവണ തിരുത്തണം. സ്വന്തം തട്ടകത്തിൽ റയലിനെതിരെ ഗോളടിച്ചുകൂട്ടി ആദ്യ പാദത്തിൽതന്നെ സേഫ് സോണിലെത്തിയാൽ ഏറക്കുറെ അത് വിജയിക്കും. ഡിഫൻസിവ് ഗെയിം മറന്ന് ആക്രമണം ശക്തമാക്കിയാലേ ഇൗ സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ.
ആരാധക പിന്തുണയിൽ ബയേണിന് ഇതാവുമെന്നാണ് കോച്ച് യുപ്പ് ഹെയ്നികിെൻറ കണക്കുകൂട്ടൽ. മ്യൂണികിെൻറ വിശ്വസ്ഥരായ സ്ട്രൈക്കർമാരായ റോബർട്ട് ലെവൻഡോവ്സ്കിയും തോമസ് മ്യൂളറും േഫാമിലെത്തിയാൽ കാര്യം എളുപ്പമാവും. മധ്യനിരയിലും മുന്നേറ്റത്തിലും കഴിവുതെളിയിച്ച മുൻ റയൽമഡ്രിഡ് താരം ഹാമിഷ് റോഡ്രിഗസും സ്പെയിൻകാരൻ തിയാഗോ അൽകൻറാരയും കൂടുേമ്പാൾ ജർമൻ സംഘത്തിന് മൂർച്ചയേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.