മഡ്രിഡ്: കരുത്തരായ റയൽ മഡ്രിഡിെൻറ വിജയമോഹങ്ങളെ അവസാനഘട്ട ഗോളുകളിൽ തച്ചു ടച്ച് ഒപ്പമെത്തിയ പാരിസ് െസൻറ് ജെർമെയ്െൻറ പോരാട്ടവീര്യം. പൊരുതിനിന്ന അത്ല റ്റികോ മഡ്രിഡിെൻറ വലക്കുള്ളിലേക്ക് പൗളോ ഡിബാല പായിച്ച അതിശയഗോളിൽ വിജയം പിടി ച്ചെടുത്ത് യുവൻറസ്. നാലുവട്ടം വല കുലുക്കിയ റോബർട്ടോ ലെവൻഡോവ്സ്കിയുടെ പ്രഹ രശേഷിയുടെ മിടുക്കിൽ റെഡ്സ്റ്റാർ ബൽഗ്രേഡിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് മു ക്കി അഞ്ചിൽ അഞ്ചും ജയിച്ച് ബയേൺ മ്യൂണിക്. ഒളിമ്പിയാക്കോസിനെതിരെ പിന്നിൽ നിന്നശേഷം പൊരുതിക്കയറി ടോട്ടൻഹാം ഹോട്സ്പറിെൻറ മുന്നേറ്റം. ഷാക്തർ ഡോണെസ്കിനെതിരെ ഓ രോ ഗോളടിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ സമനിലക്കുരുക്ക്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘ ട്ട പോരാട്ടങ്ങൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ, അവസാന പതിനാറിൽ ബർത്തുറപ്പിക്കുക യാണ് പ്രമുഖരിൽ ചിലർ.
പൊരുതിക്കയറി പി.എസ്.ജി
നിറഞ്ഞുകവിഞ്ഞ സാൻറിയാഗേ ാ ബെർണബ്യൂവിനു നടുവിൽ റയൽ മഡ്രിഡ് അതിരറ്റ ആത്മവിശ്വാസത്തോടെയാണ് ഫ്രഞ്ചുകാരെ എതിരിടാനിറങ്ങിയത്. ആക്രമണങ്ങളിലും ഗോളവസരങ്ങളിലും പാരിസുകാരെ ഏറെ പിന്നിലാക്കിയ റയലിനെ പക്ഷേ, നിരവധി അവസരങ്ങളിൽ അവിശ്വസനീയമായി തടഞ്ഞുനിർത്തിയ കെയ്ലർ നവാസായിരുന്നു താരം. അവസാന ഘട്ടത്തിൽ മൂന്നുമിനിറ്റിനിടെ രണ്ടുവട്ടം റയലിെൻറ കോട്ടകൊത്തളങ്ങൾ തകർത്ത് പി.എസ്.ജി മുൻനിരയും അവസരത്തിനൊത്തുയർന്നതോടെ കളി ആവേശ സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വ്യക്തമായ മേധാവിത്വം കാട്ടിയ മഡ്രിഡുകാർ 19ാം മിനിറ്റിൽ കരീം ബെൻസേമയിലൂടെയാണ് ലീഡ് നേടിയത്. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ നവാസിെൻറ വലയിൽ പതിക്കുന്ന ആദ്യ ഗോളായി അത്. എന്നാലും, മുൻ റയൽ താരം കൂടിയായ നവാസിെൻറ മെയ്വഴക്കം ഗോളെന്നുറച്ച പല അവസരങ്ങളിലും പി.എസ്.ജിയെ കാത്തു. ടോണി ക്രൂസിെൻറ ഷോട്ടും കാർവാജലിെൻറ ബുള്ളറ്റ് ലോങ്റേഞ്ചറും മാഴ്സലോയുടെ നിലംപറ്റെയുള്ള ഡ്രൈവും നവാസിെൻറ കരവലയത്തിലൊതുങ്ങി. ഇടവേളക്ക് പിരിയാനിരിക്കേ, മൗറോ ഇക്കാർഡിയെ ഫൗൾ ചെയ്തതിന് റയൽ ഗോളി തിബോട്ട് കൂർട്ടോയിസിന് ചുവപ്പുകാർഡും പെനാൽറ്റി കിക്കും വിധിച്ച റഫറിയുടെ തീരുമാനം ‘വാറി’ൽ തിരുത്തി.
രണ്ടാം പകുതിയിൽ നെയ്മർ പകരക്കാരനായി പി.എസ്.ജിക്കുവേണ്ടി കളത്തിലെത്തി. നവാസിെൻറ ഒറ്റയാൾ പോരാട്ടം തുടരുന്നതിനിടയിൽ 79ാം മിനിറ്റിൽ ബെൻസേമ ലീഡുയർത്തി. എന്നാൽ, രണ്ടു മിനിറ്റിനകം ഫ്രഞ്ച് സംഘം തിരിച്ചടിച്ചു. റാഫേൽ വറാനെയും കൂർട്ടോയിസും തമ്മിലുള്ള ആശയക്കുഴപ്പത്തിനടിയിൽ കെയ്ലിയൻ എംബാപെ അനായാസം പന്ത് വലയിലേക്ക് തള്ളി. 83ാം മിനിറ്റിൽ പാേബ്ലാ സരാബിയയുടെ തകർപ്പൻ ഷോട്ട് വലയുടെ വലതുമൂലയിലേക്ക് ചാട്ടുളി കണക്കെ തുളച്ചുകയറുേമ്പാൾ കൂർട്ടോയിസ് വെറുമൊരു കാഴ്ചക്കാരൻ മാത്രമായി. അഞ്ചിൽ നാലുകളിയും ജയിച്ച് ഒന്നാം സ്ഥാനക്കാരായി നേരത്തേ യോഗ്യത ഉറപ്പാക്കിയ പി.എസ്.ജിക്കു പിന്നിൽ എട്ടു പോയൻറുമായി രണ്ടാം സ്ഥാനക്കാരായാണ് റയൽ അവസാന 16ൽ എത്തുന്നത്. ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായ ഗാലറ്റസറായും ക്ലബ് ബ്രൂഗും 1-1ന് സമനിലയിൽ പിരിഞ്ഞു.
ലെവൻ ഗോളടിവീരൻ
ബൽഗ്രേഡിൽ ഗോളടിച്ചു തിമിർത്ത ബയേണിനുേവണ്ടി കാൽമണിക്കൂറിനിടെയാണ് ലെവൻഡോവ്സ്കി നാലുവട്ടം വല കുലുക്കിയത്. 14ാം മിനിറ്റിൽ ലിയോൺ ഗോരെറ്റ്സ്കയിലൂടെ ഗോൾവേട്ടക്കു തുടക്കമിട്ട മ്യൂണിക്കുകാർക്കുവേണ്ടി 53-67 മിനിറ്റുകൾക്കിടെയാണ് ലെവൻഡോവ്സ്കിയുടെ നാലു ഗോളുകളും. ഈ സീസണിൽ ക്ലബിനും രാജ്യത്തിനുംവേണ്ടി ഈ പോളണ്ടുകാരെൻറ ഗോൾ സമ്പാദ്യം 31 ആയി. ഒളിമ്പിയാക്കോസിനെതിരെ ഹോസെ മൗറീന്യോയുടെ ശിക്ഷണത്തിലിറങ്ങിയ ടോട്ടൻഹാം 19ാം മിനിറ്റിൽ രണ്ടുഗോളിന് പിന്നിലായിരുന്നു. യൂസുഫ് അൽ അറബിയും റൂബൻ സെമേഡോയുമാണ് ഗ്രീക്കുകാർക്കുവേണ്ടി ലക്ഷ്യം കണ്ടത്. എന്നാൽ, തന്ത്രങ്ങൾ മാറ്റിപ്പിടിച്ച ടോട്ടൻഹാം നായകൻ ഹാരി കെയ്നിെൻറ ഇരട്ടഗോളുകൾക്കൊപ്പം ഡെലെ അലിയുടെയും സെർജി ഓറിയറുടെയും ഗോളുകൾ ചേർന്നപ്പോൾ വിജയം പിടിച്ചെടുക്കുകയായിരുന്നു.
നിറംമങ്ങിയിട്ടും മുന്നേറി സിറ്റി
സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിറംമങ്ങിയ പ്രകടനം കാഴ്ചെവച്ച മാഞ്ചസ്റ്റർ സിറ്റി 1-1ന് ഷാക്തർ ഡോണെസ്കിനോട് സമനില വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനക്കാരായി തന്നെ മുന്നേറുകയായിരുന്നു. 56ാം മിനിറ്റിൽ ഇൽകായ് ഗുൻഡോഗെൻറ ഗോളിൽ മുന്നിലെത്തിയ സിറ്റിക്കെതിരെ 69ാം മിനിറ്റിൽ മാനോർ സോളമനാണ് ഷാക്തറിനുവേണ്ടി തുല്യത നേടിയത്. ഡൈനാമോ സഗ്രേബിനെ 2-0ത്തിന് തോൽപിച്ച അത്ലാൻറ ചാമ്പ്യൻസ് ലീഗിലെ ആദ്യജയം സ്വന്തമാക്കി.
ഡിബാല മാജിക്കിൽ യുവൻറസ്
അസാധ്യമെന്നു േതാന്നിച്ച ആംഗിളിൽനിന്ന് അത്ലറ്റികോയുടെ വലയിേലക്ക് പന്തിനെ ഏങ്കോണിച്ചുവിട്ട പൗളോ ഡിബാലയുടെ ഗോളായിരുന്നു ചൊവ്വാഴ്ച പിറന്നതിൽ ഏറ്റവും മികച്ചത്. കോർണർ ഫ്ലാഗിന് അൽപം മുന്നിൽനിന്ന് പന്തിെന ക്രോസ്ബാറിനോട് ചേർന്ന് വലതുമൂലയിലേക്ക് മിന്നായംപോലെ ഡിബാല ഇടിച്ചിറക്കിയപ്പോൾ എതിരാളികൾ മാത്രമല്ല, സ്വന്തം ടീമംഗങ്ങളും അമ്പരന്നുേപായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയേൽ ലെവർകൂസൻ 2-0ത്തിന് ലോകോമോട്ടിവ് മോസ്കോയെ പരാജയപ്പെടുത്തി.
മത്സരഫലങ്ങൾ
ഗ്രൂപ് ‘എ’
റയൽ മഡ്രിഡ് 2
പി.എസ്.ജി 2
ഗാലറ്റസറായ് 1
ക്ലബ് ബ്രൂഗ് 1
ഗ്രൂപ് ‘ബി’
ടോട്ടൻഹാം 4
ഒളിമ്പിയാക്കോസ് 2
റെഡ്സ്റ്റാർ 0
ബയേൺ മ്യൂണിക് 6
ഗ്രൂപ് ‘സി’
മാഞ്ചസ്റ്റർ സിറ്റി 1
ഷാക്തർ 1
അത്ലാൻറ 2
ഡൈനാമോ 0
ഗ്രൂപ് ‘ഡി’
യുവൻറസ് 1
അത്ലറ്റികോ 0
ബയേർ 2
ലോകോമോട്ടിവ് 0
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.