റോം: നീണ്ട 11 വർഷത്തെ ഇടവേളക്കുശേഷം ഇംഗ്ലീഷ് ഗ്ലാമർ ടീം ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരിന്. എ.എസ് റോമയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദ പോരാട്ടത്തിൽ ആതിഥേയർ 4-2ന് ജയം നേടിയെങ്കിലും ആദ്യ പാദത്തിലെ വമ്പൻ ജയത്തിെൻറ (5-2) പിൻബലത്തിൽ 7-6ന് കളി ജയിച്ചാണ് യുർഗൻ ക്ലോപ്പും സംഘവും ചാമ്പ്യൻസ് ലീഗിെൻറ കലാശക്കളിയിൽ ഇടംനേടിയത്. ഇതോടെ, യുക്രെയ്നിലെ കിയവിൽ ഇൗ മാസം 27ന് നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡുമായി ഏറ്റുമുട്ടും. സാദിയോ മനെയുടെയും ജിയോർജിയോ വെയ്നാൾഡുമിെൻറയും ഗോളുകളാണ് ലിവർപൂളിന് ഫൈനലിലേക്കുള്ള വഴിയുറപ്പിച്ചത്. റോമക്കായി റാഡ്ജ നിയാൻഗോലാൻ രണ്ടുവട്ടം വല കുലുക്കിയപ്പോൾ എഡിൻ സെക്കോ ഒരു ഗോൾ നേടി. ഒരു ഗോൾ ജെയിംസ് മിൽനറുടെ ദാനമായിരുന്നു.
ഒരുക്കം കരുതലോടെ
ബാഴ്സലോണക്കെതിരെ തിരിച്ചുവന്നതിെൻറ വിശ്വാസത്തിൽ അവസാന വിസിൽ വരെ പൊരുതാനുറച്ചാണ് റോമ സ്വന്തം തട്ടകമായ സ്റ്റേഡിയോ ഒളിമ്പികോയിൽ ബൂട്ടുകെട്ടിയത്. 5-2ന് ആദ്യ പാദം തോറ്റതിനാൽ തിരിച്ചുവരവ് അതിവിദൂരമാണെന്ന് ആരാധകർ പോലും വിശ്വസിച്ചെങ്കിലും റോമക്കാർ പൊരുതി. ആദ്യ പാദത്തിൽ വിന്യസിച്ച 3-4-2-1 ശൈലിക്കു പകരം അതിവേഗ ആക്രമണത്തിനായി 4-3-3 ശൈലിയിലാണ് റോമ കോച്ച് യുസേബിയോ ഡി ഫ്രാൻസിസ്കോ ടീമിനെ ഒരുക്കിയത്. മറുവശത്ത്, ഒരു മാറ്റവുമില്ലാതെ (4-3-3) ലിവർപൂളും.
കളി വരുതിയിലാക്കി ലിവർപൂൾ
മുന്നേറ്റനിരയിലെ എം-എസ്-എഫ് (മനെ-സലാഹ്-ഫിർമീന്യോ) സഖ്യത്തെ മെരുക്കിയാൽ തിരിച്ചുവരാമെന്ന് റോമക്കുറപ്പായിരുന്നു. മുഹമ്മദ് സലാഹിനെ പിടിച്ചൊതുക്കിയെങ്കിലും റോമയുടെ തന്ത്രം ആദ്യംതന്നെ പാളി. ഒമ്പതാം മിനിറ്റിൽ റഡ്ജ നിയാൻഗോലാെൻറ പിഴവ് മുതലാക്കിയാണ് ലിവർപൂൾ വിലപ്പെട്ട ആദ്യ ഗോൾ നേടുന്നത്. റോബർേട്ടാ ഫിർമീന്യോയിൽനിന്ന് പന്തു ലഭിച്ച മനെ ബോക്സിൽ കയറി ബ്രസീലിയൻ ഗോളി അലിസണിനെ കാഴ്ചക്കാരനാക്കി വലയിലാക്കി. അപ്രതീക്ഷിത ഗോളിൽ റോമക്കാർ തകർന്നു. എന്നാൽ, 15ാം മിനിറ്റിൽ ലിവർപൂളിന് സെൽഫ് ഗോൾ കുടുങ്ങിയതോടെ റോമക്ക് ജീവൻെവച്ചു. വിർജിൽ വാൻഡിക്കിെൻറ ഷോട്ട് മിൽനറുടെ തലയിൽതട്ടി വലക്കകത്താവുകയായിരുന്നു. 25ാം മിനിറ്റിൽ റോമയുടെ പ്രതീക്ഷക്ക് വീണ്ടും മങ്ങലേറ്റു. കോർണർ കിക്കിൽനിന്ന് ഹെഡറിൽ വെയ്നാൾഡ് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ റോമക്കാരുടെ നീക്കങ്ങൾ തണുത്തു.
.
ജീവൻെവച്ച് രണ്ടാം പകുതി
ഡ്രസിങ് റൂമിൽ കോച്ചിെൻറ വാക്കുകളിൽനിന്ന് ഉൗർജം സംഭരിച്ച പ്രകടനമായിരുന്നു രണ്ടാം പകുതിയിൽ റോമയുടേത്. മൂന്ന് ഗോളുകൾ മടക്കി സമനിലയുടെ വക്കിലേക്കുവരെ എത്തിയാണ് റോമക്കാർ ഞെട്ടിച്ചത്. സെക്കോയും (52) ആദ്യ ഗോളിെൻറ പിഴവിന് പ്രായശ്ചിത്തമായി നിയാൻഗോലാനുമാണ് (86, 94 പെനാൽറ്റി) തിരിച്ചുവരവിെൻറ ഒാരത്തെത്തിച്ചത്. ഒടുവിൽ അവസാന വിസിലെത്തിയപ്പോൾ 7^6െൻറ ജയവുമായി ഇംഗ്ലീഷ്പട കിയവിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.