പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണ-ബയേൺ മ്യൂണിക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. ആഗസ്റ്റ് 12 മുതൽ പോർചുഗലിലെ ലിസ്ബണിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ റൗണ്ടിെൻറ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ പ്രീക്വാർട്ടർ ഫലത്തിൽ അട്ടിമറികളില്ലെങ്കിൽ മുൻ ചാമ്പ്യന്മാരുടെ പോരാട്ടമാവും ശ്രദ്ധേയമാവുന്നത്. പ്രീക്വാർട്ടറിൽ നാലു മത്സരം ബാക്കിനിൽക്കെയാണ് ക്വാർട്ടറിലെ നറുക്കെടുപ്പ് നടത്തിയത്. നേരത്തെ മത്സരം പൂർത്തിയാക്കിയ ലീപ്സിഷ് അത്ലറ്റികോ മഡ്രിഡിനെയും, അറ്റ്ലാൻറ പി.എസ്.ജിയെയും നേരിടും.
റയൽമഡ്രിഡ്/മാഞ്ചസ്റ്റർ സിറ്റി പ്രീക്വാർട്ടറിലെ വിജയികൾക്ക് യുവൻറസ്/ലിയോൺ മത്സരത്തിലെ വിജയികളാവും ക്വാർട്ടറിൽ എതിരാളികൾ. ബാഴ്സലോണ/നാപോളി മത്സര വിജയികളെ കാത്തിരിക്കുന്നത് ബയേൺ മ്യുണിക്/ചെൽസി മത്സര വിജയികൾ. പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ സിറ്റി 2-1ന് റയലിനെ തോൽപിച്ചിരുന്നു. ലിയോൺ 1-0ത്തിന് യുവൻറസിനെയും അട്ടിമറിച്ചു. ചെൽസിയെ 3-0ത്തിന് വീഴ്ത്തി ബയേൺ മ്യുണിക്കാണ് ആദ്യ പാദത്തിൽ മുന്നിൽ. ബാഴ്സലോണ-നാപോളി ഒന്നാംപാദം 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.