മഡ്രിഡ്: 1996ലാണ് യുവൻറസ് അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം ആ കിരീടം വീണ്ടും ട്യൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിലേക്കെത്തിക്കുമെന്ന് തന്നെയായിരുന്നു കഴിഞ്ഞ വർഷം, വലക്കു മുന്നിലെ മാന്ത്രികൻ ബുഫണിെൻറ വാഗ്ദാനം. പ്രതീക്ഷയും പ്രാർഥനയുമായി ആരാധകരും കാത്തിരുന്നു.
ബാഴ്സയെയും തോൽപിച്ച് ഫൈനലിലെത്തിയപ്പോൾ ഇറ്റലിക്കാർ ഒന്നടങ്കം ആ കിരീടം സ്വപ്നംകാണുകയും ചെയ്തു. എന്നാൽ, കപ്പിനും ചുണ്ടിനുമിടയിൽ സ്വപ്നങ്ങൾ തച്ചുടച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ കാർഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിൽ സംഹാരതാണ്ഡവമാടി. രണ്ടു ഗോളുകളുമായി റയലിെൻറ ഇതിഹാസതാരം കളം വാണപ്പോൾ 4-1െൻറ അവിശ്വസനീയ തോൽവിയുമായി സ്വപ്നം ബാക്കിയാക്കി യുവൻറസ് താരങ്ങൾ മടങ്ങി.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിെൻറ ആദ്യ പാദത്തിൽ വീണ്ടും റയൽ മഡ്രിഡ് എതിരാളികളായെത്തുേമ്പാൾ, ആ കണക്കു വീട്ടാനാണ് യുവൻറസ് കാത്തിരിക്കുന്നത്. പക്ഷേ, പാരിസിലെ രാജാക്കന്മാരായ പി.എസ്.ജിയെ പ്രീക്വാർട്ടറിൽ തകർത്ത് തരിപ്പണമാക്കിയ റയലിനെ തളക്കാൻ ചെല്ലിനി, ഡിബാല, ഹിഗ്വെയ്ൻ തുടങ്ങിയ ഗ്ലാമർ നിരകൾക്കാവുമോയെന്ന് കണ്ടറിയണം. മാനേജറെന്ന നിലയിൽ ആദ്യമായാണ് സിദാൻ യുവൻറസിെൻറ തട്ടകത്തിലേക്കെത്തുന്നത്. കളിക്കാരനെന്ന നിലയിൽ റയലിലേക്കെത്തുന്നതിന് മുമ്പ് അഞ്ചു വർഷത്തോളം സിദാൻ യുവൻറസിനൊപ്പമുണ്ടായിരുന്നു.
സെവിയ്യ x ബയേൺ മ്യൂണിക് ക്വാർട്ടർ ലൈനപ് പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ജർമൻ മാന്ത്രികന്മാരായ ബയേൺ മ്യൂണിക്കാണ്. കാരണം, എതിരാളികളായെത്തുന്നത് സ്പെയിനിലെ സെവിയ്യ. മാഞ്ചസ്റ്റർ യുനൈറ്റഡിെന തോൽപിച്ചാണ് ചരിത്രത്തിലാദ്യമായി സെവിയ്യ ചാമ്പ്യൻസ് ലീഗിെൻറ ക്വാർട്ടറിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.