മഡ്രിഡ്: ലാ ലിഗയിലെ നാട്ടങ്കത്തില്‍ അത്ലറ്റികോക്കെതിരെ നേടിയ ജയത്തിന്‍െറ ആത്മവിശ്വാസവുമായി റയല്‍ മഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച ഇറങ്ങും. ഗ്രൂപ് എഫിലെ അവസാന മത്സരത്തില്‍ പോളണ്ട് ക്ളബ് ലെഗിയ വാഴ്സോയോട് (3-3) സമനില വഴങ്ങിയ റയല്‍ ചൊവ്വാഴ്ച രാത്രിയില്‍ പോര്‍ചുഗല്‍ ക്ളബ് സ്പോര്‍ട്ടിങ്ങിനെ നേരിടും. ഗ്രൂപ് പോരാട്ടം പാതി കടന്നപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റയലിന് ഇന്ന് ജയം അനിവാര്യമാണ്. ഗ്രൂപ്പിലെ രണ്ടാമങ്കത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ലെഗിയ വാഴ്സോയെ നേരിടും. നാലു കളിയില്‍ ബൊറൂസിയക്ക് പത്തും റയലിന് എട്ടും പോയന്‍റാണുള്ളത്.
ഗ്രൂപ് ‘ജി’യിലാണ് ആരാധകം കാത്തിരിക്കുന്ന മറ്റൊരു ശ്രദ്ധേയ പോരാട്ടം. അഞ്ചാം മത്സരത്തിനിറങ്ങുന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റി ഇന്ന് ബെല്‍ജിയം ക്ളബ് ബ്രൂജിനെ നേരിടും. 10 പോയന്‍റുള്ള ലെസ്റ്ററിന് ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അവസാന മത്സരത്തില്‍ ഡെന്മാര്‍ക്കിന്‍െറ എഫ്.സി കോപന്‍ഹേഗനോട് സമനില വഴങ്ങിയതാണ് ലെസ്റ്ററിന്‍െറ കാത്തിരിപ്പ് വൈകിയത്.
ഗ്രൂപ് ‘ഇ’യില്‍ ടോട്ടന്‍ഹാം എ.എസ്. മൊണാകോയെ നേരിടും. എച്ചില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള സെവിയ്യയും യുവന്‍റസും തമ്മിലാണ് പോരാട്ടം. നാലു കളിയില്‍ സെവിയ്യക്ക് പത്തും യുവന്‍റസിന് എട്ടും പോയന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.