മോണ്‍ഷന്‍ഗ്ളാഡ്ബാഷ് (ജര്‍മനി): ലയണല്‍ മെസ്സിയുടെ അഭാവത്തിലും എവേ മത്സരങ്ങളില്‍ ജയിച്ച് മുന്നേറി എഫ്.സി ബാഴ്സലോണ. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്ഘട്ടത്തില്‍ ജര്‍മന്‍ ക്ളബായ ബൊറൂസിയ മോണ്‍ഷന്‍ഗ്ളാഡ്ബാഷിനെ 2-1നാണ് ബാഴ്സ കീഴടക്കിയത്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിലായശേഷമാണ് ബാഴ്സ ജയിച്ചത്. തൊര്‍ഗാന്‍ ഹസാഡിന്‍െറ ഗോളാണ് 34ാം മിനിറ്റില്‍ സ്പാനിഷ് ടീമിനെ ഞെട്ടിച്ചത്. അര്‍ദ ടുറാന്‍ 65ാം മിനിറ്റില്‍ ബാഴ്സക്കായി തിരിച്ചടിച്ചു. ജെറാഡ് പിക്വെ73ാം മിനിറ്റില്‍ വിജയഗോള്‍ നേടി. അത്ലറ്റികോ മഡ്രിഡും ആഴ്സനലും നാപോളിയും പി.എസ്.ജിയും ജയിച്ചുകയറി. മാഞ്ചസ്റ്റര്‍ സിറ്റി-സെല്‍റ്റിക് മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചു.
മെസ്സിക്ക് പകരം സ്പെയിനിന്‍െറ പാകോ അല്‍കാസറാണ് നെയ്മറിനും ലൂയി സുവാരസിനുമൊപ്പം ബാഴ്സനിരയില്‍ ഇറങ്ങിയത്. ട്ടഎതിരാളികള്‍ക്കെതിരെ മുട്ടുവിറക്കില്ളെന്ന ഗ്ളാഡ്ബാഷ് കോച്ച് ആന്ദ്രെ ഷൂബര്‍ട്ടിന്‍െറ വാക്കുകള്‍ നടപ്പാക്കുകയായിരുന്നു ആതിഥേയര്‍.
നെയ്മറെയും സുവാരസിനെയും ഗ്ളാഡ്ബാഷ് പ്രതിരോധം കാര്യമായി കൈകാര്യംചെയ്തു. മഹ്മൂദ് ദഹൗദിന്‍െറ പാസില്‍നിന്നായിരുന്നു ചെല്‍സിയുടെ ഏദന്‍ ഹസാര്‍ഡിന്‍െറ ഇളയ സഹോദരനായ തൊര്‍ഗാന്‍ ഗോളടിച്ചത്. നെയ്മറിന്‍െറ പാസില്‍നിന്നാണ് ടുറാന്‍ സമനില പിടിച്ചത്. നെയ്മറുടെ കോര്‍ണര്‍ കിക്കില്‍നിന്നുള പന്ത് സുവാരസ് ലക്ഷ്യത്തിലേക്ക് തൊടുത്തത് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം കാത്തുനിന്ന ജെറാഡ് പിക്വെവലകുലുക്കുകയായിരുന്നു.
35ാം മിനിറ്റില്‍ യാനിക് ഫെറീറ കരാസ്കോയുടെ ഗോളിലാണ് അത്ലറ്റികോ ജര്‍മന്‍ എതിരാളികളായ ബയേണ്‍ മ്യൂണിക്കിനെ തോല്‍പിച്ചത്. തിയോ വാല്‍കോട്ടിന്‍െറ ഇരട്ട ഗോളിലാണ് എഫ്.സി ബാസലിനെ ആഴ്സനല്‍ മറികടന്നത്. മാഞ്ചസ്റ്റര്‍ സിറ്റി അയല്‍നാട്ടുകാരായ സെല്‍റ്റിക്കിനെതിരെ വിയര്‍ത്താണ് സമനില സ്വന്തമാക്കിയത്. മൗസ ഡെംബെലെ മൂന്നാം മിനിറ്റില്‍ സിറ്റിയെ ഞെട്ടിക്കുകയായിരുന്നു. ഫെര്‍ണാണ്ടിന്യോ 11ാം മിനിറ്റില്‍ തിരിച്ചടിച്ചെങ്കിലും 20ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിങ് ഗോള്‍ ‘ദാനം’ ചെയ്തതോടെ സിറ്റി 1-2ന് പിന്നിലായി. എട്ട് മിനിറ്റിന് ശേഷം സ്റ്റെര്‍ലിങ് ഗോളിലൂടെ പ്രായശ്ചിത്തം ചെയ്തു. 47ാം മിനിറ്റില്‍ ഡെംബെലെ വീണ്ടും സെല്‍റ്റിക്കിനെ മുന്നിലത്തെിച്ചു (3-2). 55ാം മിനിറ്റില്‍ നോലിറ്റോയിലൂടെ സിറ്റി സമനില പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.