ലണ്ടൻ: ക്ലബ് ഫുട്ബാളിൽ പുതു സീസണ് വരവേൽപ്പായി ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിന് ഇന്ന് കിക്കോഫ്. ലോകത്തെ വമ്പൻ ക്ലബുകൾ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന സൗഹൃദ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. അമേരിക്ക, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലായാണ് പ്രീസീസൺ ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്. ചൈനീസ് മണ്ണിൽ ഇറ്റാലിയൻ ക്ലബ് എ.സി മിലാനും ജർമൻ ബുണ്ടസ്ലിഗ ടീമായ ബൊറൂസിയ ഡോർട്മുണ്ടും തമ്മിലെ പോരാട്ടത്തോടെ മത്സരങ്ങൾക്ക് പന്തുരുണ്ട് തുടങ്ങും.
ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങളെയുമായി ലീഗ് സീസണിനൊരുങ്ങുന്ന ക്ലബുകളുടെ തയാറെടുപ്പ് കൂടിയാണ് വേൾഡ് ടൂർ. ഇക്കുറി അമേരിക്കയിലാണ് കൂടുതൽ ടീമുകൾ മാറ്റുരക്കുന്നത്.
അമേരിക്ക: ജൂലൈ 19 മുതൽ 30 വരെ. എട്ട് ടീമുകൾ
ടീം: പി.എസ്.ജി, യുവൻറസ്, എ.എസ് റോമ, ബാഴ്സലോണ, റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം
ചൈന: ജൂലൈ 18 മുതൽ 24വരെ. ആറ് ടീമുകൾ.
ടീം: എ.സി മിലാൻ, ബൊറൂസിയ ഡോർട്മുണ്ട്, ബയേൺ മ്യൂണിക്, ആഴ്സനൽ, ഇൻറർമിലാൻ, ഒളിമ്പിക് ലിയോൺ.
സിംഗപ്പൂർ: ജൂലൈ 25മുതൽ 29 വരെ. മൂന്ന് ടീമുകൾ
ടീം: ചെൽസി, ബയേൺ മ്യൂണിക്, ഇൻറർമിലാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.