ലണ്ടൻ: ദിവസങ്ങൾക്കുമുമ്പ് വലിയ വേദികളിൽ അപ്രതീക്ഷിത തോൽവി വഴങ്ങി സമ്മർദത്തി ലായ രണ്ട് ഇംഗ്ലീഷ് കരുത്തരുടെ നേരങ്കം ഞായറാഴ്ച. പ്രീമിയർ ലീഗിലെ സുപ്രധാന മത്സരങ്ങളിലൊന്നിൽ ഞായറാഴ്ച യുർഗൻ േക്ലാപ്പിെൻറ ചെമ്പടയാണ് ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസിയുമായി കൊമ്പുകോർക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച പ്രീമിയർ ലീഗിൽ വൂൾവ്സിനെതിരെ 5-2െൻറ ആധികാരിക ജയം നേടിയ ചെൽസി തൊട്ടുപിറകെ ചാമ്പ്യൻസ് ലീഗ് റൗണ്ട് മത്സരത്തിൽ വലൻസിയയോട് തോറ്റിരുന്നു. സമാനമായി, ന്യൂകാസിലിനെ 3-1ന് മറികടന്ന ലിവർപൂൾ ഇറ്റാലിയൻ ടീം നാപോളിയോട് ഏകപക്ഷീയമായ രണ്ടുഗോളിന് പരാജയപ്പെട്ടു. ലീഗിൽ കഴിഞ്ഞ അഞ്ചും ജയിച്ചാണ് ലിവർപൂൾ വീണ്ടും ബൂട്ടുകെട്ടുന്നതെങ്കിലും ചെൽസിയുടെ സ്വന്തം കളിമുറ്റമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അത്ര സുഖകരമല്ല, അവരുടെ റെക്കോഡ്. വമ്പന്മാർക്കെതിരെ എവേ വേദികളിൽ കഴിഞ്ഞ 12 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് നേടാനായതെന്ന ആധിയും ലിവർപൂളിനെ അലട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.