ലണ്ടൻ: ‘മൂന്ന് അവസരങ്ങൾ മുന്നിലുണ്ട്. പക്ഷേ, ഞങ്ങൾക്ക് വെള്ളിയാഴ്ച ആദ്യ അവസരത്തിൽതന്നെ കിരീടമണിയണം. ആഗ്രഹിക്കുന്നപോലെ എളുപ്പമല്ലെന്നറിയാം. പക്ഷേ, ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല’ -കഴിഞ്ഞ രാത്രിയിൽ മിഡിൽസ്ബ്രോ 3-0ത്തിന് തകർത്ത ചെൽസിയുടെ കോച്ച് അേൻാണിയോ കേെൻറ കാര്യം വ്യക്തമാക്കി. 35 കളി കഴിഞ്ഞപ്പോൾ രണ്ടാം സ്ഥാനത്തുള്ള ടോട്ടൻഹാമുമായി ഏഴ് പോയൻറ് വ്യത്യാസമുള്ള ചെൽസിക്ക് ഒരു ജയമകലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഉറപ്പ്. വെള്ളിയാഴ്ച വെസ്റ്റ്ബ്രോംവിചിനെ തോൽപിച്ച് ലീഗ് കിരീടം നേരത്തേ സ്വന്തമാക്കാനുള്ള പ്രഖ്യാപനമാണ് കഴിഞ്ഞ രാത്രിയിലെ ജയത്തോടെ കോെൻറ നടത്തിയത്. ബ്രോംവിച്ചിനെ തോൽപിച്ചാൽ ചെൽസിയുടെ പോയൻറ് 87 ആയി മാറി. വെല്ലുവിളി ഉയർത്തുന്ന ടോട്ടൻഹാം അടുത്ത മൂന്ന് കളിയും ജയിച്ചാൽ പരമാവധി നേടാനാവുന്നത് 86 പോയൻറ് മാത്രം. തിങ്കളാഴ്ച രാത്രിയിൽ സ്റ്റാംഫോഡ് ബ്രിഡ്ജിൽ മിഡിൽസ്ബ്രോയെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയപ്പോൾ ഹോം ഗ്രൗണ്ടിൽ ചെൽസിയുടെ മുന്നൂറാം ലീഗ് വിജയമായിരുന്നു ഇത്.
23ാം മിനിറ്റിൽ ഡീഗോ കോസ്റ്റ േഗാൾ നേടി ചെൽസിയെ മുന്നിലെത്തിച്ചു. സെസ് ഫാബ്രിഗാസ് ഒാഫ്സൈഡ് കുരുക്ക് പൊട്ടിച്ച് ഉയർത്തി നൽകിയ പാസ് സ്പാനിഷ് സ്ട്രൈക്കർ ഗോളാക്കുകയായിരുന്നു. കോസ്റ്റയുടെ പ്രീമിയർ ലീഗിലെ 20ാം ഗോളാണിത്. പ്രീമിയർ ലീഗ് സീസണിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ടോട്ടൻഹാമിെൻറ ഹാരികെയ്നും(21) എവർട്ടനിെൻറ ലുക്കാക്കുവും (24) മാത്രമാണ് കോസ്റ്റയുടെ മുന്നിലുള്ളത്. 34ാം മിനിറ്റിൽ വീണ്ടും എതിർവല കുലുക്കി ചെൽസി സ്കോറുയർത്തി. മാർകോ അലൻസോയാണ് ഇത്തവണ ഗോൾ നേടിയത്. ഇതോടെ മിഡിൽസ്ബ്രോ തീർത്തും പ്രതിരോധത്തിലായി. ഫാബ്രിഗാസിെൻറ അസിസ്റ്റിൽ രണ്ടാം പകുതിയിൽ വീണ്ടും ചെൽസി വലകുലുക്കി. നമാൻ മാറ്റിച്ചാണ് ഗോൾ നേടിയത്. മൂന്നാം ഗോളും വഴങ്ങിയതോടെ എതിരാളികൾ തോൽവി ഉറപ്പിച്ചു. മിഡിൽസ്ബ്രോയുടെ 11ാം എവേ തോൽവിയാണ് സീസണിൽ. ഇതോടെ ടീം തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി. 36 മത്സരങ്ങളിൽ 28 പോയൻറ് മാത്രമുള്ള മിഡിൽസ്ബ്രോ 19ാം സ്ഥാനത്താണ്. സണ്ടർലൻഡാണ് തൊട്ടുതാഴെയുള്ള ടീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.