കസാൻ: കോൺഫെഡറേഷൻസ് കപ്പ് ഫുട്ബാളിൽ പോർചുഗലിനെ തോൽപിച്ച് ചിലി ഫൈനലിൽ. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോൾ നായകൻ ബ്രാവോയുടെ മിന്നും സേവിങ്ങിൽ പോർചുഗൽ താരങ്ങളുടെ മൂന്നു കിക്കുകളും തടുത്തിട്ടാണ് കോൺഫെഡറേഷൻസ് കപ്പിൽ ബ്രാവോ തന്നെ ചിലിയൻ വീരഗാഥ രചിച്ചത്. ആവേശം അധിക സമയവും കഴിഞ്ഞ് മുന്നേറി പെനാൽറ്റിയിലെത്തിയപ്പോൾ 3-0 നാണ് പോർചുഗലിന് തോൽക്കേണ്ടിവന്നത്. ഇതോടെ ഇന്നു നടക്കുന്ന മെക്സികോ-ജർമനി മത്സരവിജയികളുമായി ചിലി ഏറ്റുമുട്ടും.
നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ഇതോടെ മത്സരം െപനാൽറ്റിയിലേക്ക് നീളുകയായിരുന്നു.
പെനാൽറ്റിയിൽ പോർചുഗലിെൻറ ആദ്യ മൂന്നു കിക്കുകളും പരിജയ സമ്പത്ത് ഏറെയുള്ള ബ്രാവോ തടുത്തിടുകയായിരുന്നു. ചിലിയുടെ കിക്കുകൾ അർതുറോ വിദാൽ, കാർലസ് അരേൻഗിസ്, അലക്സി സാഞ്ചസ് എന്നിവരാണ് ഗോളാക്കിയത്. ആദ്യ മൂന്നു കിക്കുകളും പാഴായതോടെ ക്രിസ്റ്റ്യനോ റൊണാൾഡോക്ക് കിക്കിനുള്ള അവസരം പോലും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.