മോസ്കോ: കായിക മാമാങ്കം വീക്ഷിക്കാനായി ലോകത്തിെൻറ വിവിധ കോണുകളിൽനിെന്നത്തുന്ന ജനങ്ങളെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക വഴി കാർബൺ നിയന്ത്രിത ലോകകപ്പ് ലക്ഷ്യമിട്ടുള്ള കാമ്പയിന് ഫിഫ തുടക്കമിട്ടു.
ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രണ വിധേയമാക്കാനുള്ള മാർഗങ്ങളാണ് കാമ്പയിൻ മുന്നോട്ടുവെക്കുന്നത്. ഇതിനായി റഷ്യയിലേക്ക് ടിക്കറ്റെടുത്ത ആളുകൾക്ക് ഫിഫയുടെ ഒൗദ്യോഗിക വെബ്സൈറ്റിലുള്ള ‘ക്ലൈമറ്റ് ആക്ഷൻ കാമ്പയിെൻറ’ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക വഴി ലോകകപ്പ് ഫൈനൽ കാണാനുള്ള അവസരവും നൽകിയിരുന്നു.
രജിസ്റ്റർ ചെയ്യുന്ന ടിക്കറ്റ് ഉടമസ്ഥരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാളുകൾക്കാണ് ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ ലഭിക്കുക. കാമ്പയിെൻറ രജിസ്ട്രേഷൻ നടപടി പൂർത്തിയായതിനാൽ ഫൈനൽ ടിക്കറ്റിന് അർഹരായവരെ ഉടൻതന്നെ പ്രഖ്യാപിക്കും.
വേസ്റ്റ് ഫ്രീ ലോകകപ്പ് ബ്രസൽസ്: ഒരു മാസം നീണ്ടുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ ലോകകപ്പിൽ മാലിന്യനിർമാർജനത്തിനും ഫിഫയുടെ ഹൈടെക് പദ്ധതികൾ. പ്രാദേശിക ഭരണകൂടവും ലോകകപ്പ് സംഘാടക സമിതിയും ചേർന്നാണ് മാലിന്യസംസ്കരണ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലും പരിസരത്തുമായുണ്ടാവുന്ന മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ചെടുത്ത് പുനരുപയോഗിക്കാനുള്ള സംവിധാനമുണ്ട്.
മാലിന്യനിർമാർജനത്തെപ്പറ്റി കാണികളെ ബോധവാന്മാരാക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന കോൺഫെഡറേഷൻ കപ്പിൽ പൊതു മാലിന്യത്തിൽനിന്നും 87.9 ടൺ ഗ്ലാസ്, പേപ്പർ, പോളിത്തീൻ, അലുമിനിയം, ഹാർഡ്ബോർഡ് എന്നിവ വേർതിരിച്ച് പുനരുപയോഗത്തിന് സജ്ജമാക്കിയിരുന്നു. പരിശീലനം ലഭിച്ച ആയിരക്കണക്കിന് വളൻറിയർമാരുമായി ലോകകപ്പിനെ പരിസ്ഥിതിസൗഹൃദമാക്കാനാണ് സംഘാടകരുടെ പദ്ധതി.
ഗ്രീൻ ടെസ്റ്റിൽ സ്റ്റേഡിയങ്ങൾ എ പ്ലസ് മോസ്കോ: പരിസ്ഥിതിയെ നോവിക്കാതെ റഷ്യയുടെ ലോകകപ്പ് വേദികൾ. ഒമ്പതു ദിവസത്തിനപ്പുറം കിക്കോഫ് കുറിക്കുന്ന ലോകമേളയുടെ വേദികളെല്ലാം സമ്പൂർണ പരിസ്ഥിതിസൗഹൃദം. ലോകകപ്പിന് മുന്നോടിയായി നടന്ന ഗ്രീൻ ടെസ്റ്റിൽ 12 വേദികളും ഗോൾഡ് മെഡലോടെ പാസായി. ഉദ്ഘാടന-ഫൈനൽ മത്സരങ്ങളുടെ വേദിയായ മോസ്കോയിലെ ലൂഷ്നികി സ്റ്റേഡിയമാണ് ഏറ്റവും മുന്നിൽ. പാരിസ്ഥിതിക സുസ്ഥിരതയും ടൂർണമെൻറിനുശേഷവും പൈതൃകം സംരക്ഷിക്കുമെന്ന ഉറപ്പോടെ ലൂഷ്നികി ഗ്രീൻ സ്റ്റാൻേഡഡ് സർട്ടിഫിക്കറ്റിന് ഉടമയായി.
റഷ്യയിലെ 11 നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടത്തപ്പെടുന്നത്. ഫിഫയുടെ വ്യവസ്ഥകൾപ്രകാരം ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് സുസ്ഥിരത ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ജലസംരക്ഷണം, ഉൗർജസംവിധാനം, വാഹനസൗകര്യം, പാഴ്വസ്തുക്കളുടെ നിയന്ത്രണം-സംസ്കരണം, പ്രകൃതിസൗഹൃദ വസ്തുക്കളുടെ ഉപയോഗം, ജൈവവൈവിധ്യ സംരക്ഷണം, ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
ലൂഷ്നികി സ്േറ്റഡിയത്തിൽ ഒരു മത്സരത്തിെൻറ സമയത്ത് 4.90 ലക്ഷം ലിറ്റർ ജലവും എൽ.ഇ.ഡി വിളക്കുകൾ വഴി 70 ശതമാനത്തോളം വൈദ്യുതിയും സംരക്ഷിക്കാനാകും. മറ്റു പ്രധാന സ്റ്റേഡിയങ്ങളായ ക്രെസ്റ്റോസ്കി െസൻറ് പീറ്റേഴ്സ്ബർഗിന് ഗോൾഡ് സ്റ്റാൻഡേഡും സ്പാർടക് മോസ്കോക്ക് ഗുഡ് റേറ്റിങ്ങും കസാൻ അരീനക്ക് സിൽവർ റേറ്റിങ്ങുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.