മോസ്കോ: യുവജർമനിയുടെ വീര്യം ഇന്നളക്കപ്പെടും. അലയടിക്കുന്ന മെക്സിക്കൻ തിരമാലകളെ തടഞ്ഞുനിർത്തി കൊട്ടിക്കലാശത്തിൽ ബൂട്ടുകെട്ടാൻ ജർമനിയുടെ യുവതാരങ്ങൾക്ക് ഭാഗ്യമുണ്ടോയെന്ന് ഇന്നറിയാം. കോൺഫെഡറേഷൻസ് കപ്പിെൻറ രണ്ടാം സെമിയിൽ ലോകചാമ്പ്യന്മാർ കോൺകാഫ് കപ്പുമായി എത്തിയ മെക്സികോയെ നേരിടുേമ്പാൾ കളി അൽപം മുറുകുമെന്നുറപ്പാണ്. ഇന്ത്യൻ സമയം രാത്രി 11.30നാണ് പോരാട്ടം.
റഷ്യൻ ലോകകപ്പിന് ഒരുങ്ങുന്നതിനിടെ വിശ്വസ്തനായ കോച്ച് യോആഹിം ലോയ്വ് സീനിയർ താരങ്ങളെ ഒഴിവാക്കി യുവാക്കളുമായി റഷ്യയിലേക്ക് കുതിച്ചപ്പോൾ ഏവരും അദ്ഭുതപ്പെട്ടിരുന്നു. എന്നാൽ, കോച്ചിെൻറ തന്ത്രങ്ങൾക്കനുസരിച്ച് ജർമൻപട പന്തുതട്ടിയപ്പോൾ ആശങ്കകൾ അകറ്റി സെമിഫൈനൽ വരെയെത്തി.
ഗ്രൂപ് ‘ബി’ചാമ്പ്യന്മാരായിട്ടാണ് ജർമനിയുടെ പ്രയാണം. ആദ്യ മത്സരത്തിൽ ആസ്േട്രലിയയെ 3-2ന് തോൽപിച്ച ജർമനി, അവസാന മത്സരത്തിൽ കാമറൂണിനെ 3-1നും തകർത്തു. അതിനിടക്ക് ചിലിയോട് 1-1ന് സമനിലയിൽ കുരുങ്ങിയതുമാത്രമാണ് പ്രകടനം മങ്ങിയ മത്സരം. ഗ്രൂപ് ഘട്ടത്തിൽ തോൽക്കാതിരുന്നതോടെ തോൽവിയറിയാത്ത തുടർച്ചയായ 13 മത്സരങ്ങൾ പൂർത്തിയാക്കി ജർമനി കുതിക്കുകയാണ്.
ഗ്രൂപ് ‘എ’യിൽ നിന്നും രണ്ടാം സ്ഥാനക്കാരായി സെമിയിെലത്തിയ മെക്സിേകാ അതിവേഗഫുട്ബാളിെൻറ പ്രതീകമാണ്. ഗോൾ വഴങ്ങിയാലും തിരിച്ചുവരാൻ കെൽപ്പുള്ളവരാണെന്ന് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും മെക്സികോ തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.