സെൻറ്പീറ്റേഴ്സ്ബർഗ്: 2018 ലോകകപ്പ് ഫുട്ബാളിെൻറ വിളംബരമായി റഷ്യൻ മണ്ണിൽ ഫിഫ കോൺഫെഡറേഷൻസ് കപ്പ് പോരാട്ടത്തിന് ശനിയാഴ്ച കിക്കോഫ്. ആതിഥേയരായ റഷ്യക്ക് ലോകപോരാട്ടങ്ങളുടെ ഒരുക്കം പരീക്ഷിക്കാനുള്ള സാംപ്ൾ വെടിക്കെട്ടു കൂടിയായ ചാമ്പ്യൻഷിപ്പിൽ ലോകത്തെ പ്രമുഖ ആറ് കോൺഫെഡറേഷനുകളിലെ േജതാക്കൾ മാറ്റുരക്കും. ഇവർക്കൊപ്പം ലോകചാമ്പ്യന്മാരായ ജർമനിയും ആതിഥേയരായ റഷ്യയും.
ഇന്നത്തെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ് ‘എ’യിൽ റഷ്യയും ഒാഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡും ഏറ്റുമുട്ടും. നാളെ പോർചുഗലും മെക്സികോയും ‘ബി’യിൽ കാമറൂണും ചിലിയും ബൂട്ടണിയുന്നതോടെ ലോകമെങ്ങും മിനി ലോകകപ്പ് ഫുട്ബാളിെൻറ ആവേശമായി. സംഘാടകർക്ക് ലോകകപ്പ് ഒരുക്കത്തിെൻറ അവസാനവട്ട പരീക്ഷണമാണിത്. അതേസമയം, ടീമുകൾക്ക് ലോകകപ്പിനുള്ള തയാറെടുപ്പും. പോർചുഗലും ചിലിയും കിരീടപ്രതീക്ഷയിൽ ഒന്നാം നിര ടീമുമായാണ് എത്തിയത്. എന്നാൽ, ലോകചാമ്പ്യന്മാരായ ജർമനി പുതുമുഖങ്ങളും യുവതാരങ്ങളുമടങ്ങിയ സംഘത്തെയാണ് റഷ്യയിലേക്കയച്ചത്. ടോണി ക്രൂസ്, തോമസ് മ്യൂളർ, ജെറോം ബോെട്ടങ്, മാർകോസ് റ്യൂസ്, മാറ്റ്സ് ഹുമ്മൽസ്, മെസ്യൂത് ഒാസിൽ എന്നിവർ ലോകചാമ്പ്യൻ ടീമിലില്ല. അതേസമയം, സ്വന്തം മണ്ണിൽ നന്നായി പോരാടാനുള്ള ഒരുക്കത്തിലാണ് റഷ്യ. നിരന്തര സൗഹൃദ മത്സരങ്ങളിലൂടെ കോച്ച് സ്റ്റാനിസ്ലാവ് ചെർഷെസോവ് ടീമിനെ ഒരുക്കിക്കഴിഞ്ഞു.
പത്താം പോരാട്ടം
വൻകര ജേതാക്കളുടെ പോരാട്ടത്തിെൻറ പത്താം എഡിഷനാണ് റഷ്യ വേദിയാവുന്നത്. 1992ൽ കിങ് ഫഹദ് കപ്പായി സൗദി അറേബ്യയിൽ ആരംഭിച്ച ചാമ്പ്യൻഷിപ് 1997ലാണ് ഫിഫ കോൺഫെഡറേഷൻസ് കപ്പായി മാറുന്നത്. സൗദി തന്നെയായിരുന്നു ഇക്കുറിയും വേദി. 1999ൽ മെക്സികോയും വേദിയായി. തുടർന്നാണ് ലോകകപ്പ് വേദിതന്നെ കോൺഫെഡറേഷൻസ് കപ്പിെൻറയും ആതിഥേയ രാജ്യമായി മാറിയത്. അങ്ങനെ 2002 ലോകകപ്പ് വേദിയായ ദക്ഷിണ കൊറിയ-ജപ്പാൻ 2001ലെ വൻകര പോരാട്ടത്തിെൻറ മണ്ണായി മാറി. തുടർന്ന് ഇൗ പതിവു തെറ്റാതെ ഇക്കുറി റഷ്യയിലും. നിലവിലെ ജേതാക്കളായ ബ്രസീലാണ് കൂടുതൽ തവണ കോൺഫെഡറേഷൻസിൽ മുത്തമിട്ടത്-നാലു തവണ (1997, 2005, 2009, 2013). ഫ്രാൻസ് രണ്ടും അർജൻറീന, മെക്സികോ, െഡന്മാർക് എന്നിവർ ഒാരോ തവണയും. മുൻ ചാമ്പ്യന്മാരിൽ മെക്സികോ മാത്രമേ റഷ്യയിൽ പന്തുതട്ടുന്നുള്ളൂ.
റഷ്യ
ഫിഫ റാങ്ക്: 63
ആതിഥേയരെന്ന നിലയിൽ യോഗ്യത നേടിയവർ. സ്വന്തം മണ്ണിലെത്തുന്ന ലോകകപ്പിന് മുന്നോടിയായി മികവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് റഷ്യ.
കോച്ച്: സ്റ്റാനിസ്ലാവ് ചെർഷെസോവ്
ടീം:(ജഴ്സി) ഗോളി: 1 െഎഗർ അകിൻഫീവ് (ക്യാപ്റ്റൻ), 12 വ്ലാദിമിർ ഗബുലോവ്.
പ്രതിരോധം: 23 ദിമിത്രി കൊംബറോവ്, 2 െഎഗർ സ്മോൾനികോവ്, 3 റൊമാൻ ഷിഷ്കിൻ, 13 ഫെയ്ദോർ കുദ്രിഷോവ്, 5 വിക്ടർ വാസിൻ, 14 ഇൽയ കുറ്റെപോവ്, 10 റസ്ലാൻ കംബലോവ്, 6 ജോർജി ഷികിയ.
മധ്യനിര: 18 യൂറി ഷിർകോവ്, 8 ഡെനിസ് ഗുൽഷകോവ്, 19 അലക്സാണ്ടർ സംഡോവ്, 17 അലക്സാണ്ടർ ഗൊളോവിൻ, 15 അലക്സി മിറാൻഷുക്, 21 യെറോകിൻ, 22 ദിമിത്രി ടാരേസാവ്, 4 യുറി ഗാസിൻസ്കി.
മുന്നേറ്റം: 9 ഫെയ്ഡൂർ സോളോവ്, 20 മക്സിം കനുനികോവ്, 7 ദിമിത്രി പൊളോസ്, 11 അലക്സാണ്ടർ ബുകറോവ്.
ന്യൂസിലൻഡ്
ഫിഫ റാങ്ക്: 65
ഒാഷ്യാനിയ കപ്പ് ജേതാക്കൾ. കോൺഫെഡറേഷൻ കപ്പിൽ നാലാം തവണയാണെങ്കിലും ഇതുവരെ ഗ്രൂപ് റൗണ്ടിനപ്പുറം കടന്നിട്ടില്ല. നായകൻ വിൻസ്റ്റൻ റീഡില്ലാത്ത ടീമിൽ ലീഡ്സ് യുനൈറ്റഡ് ക്രിസ്വുഡ് മുൻനിരതരാം.
കോച്ച്: കോച്ച്: ആൻറണി ഹഡ്സൻ
ടീം (ജഴ്സി)
ഗോളി: 1 സ്റ്റെഫാൻ മരിനോവിക്, 12 ഗ്ലെൻ മോസ്, 23 തമാതി വില്യംസ്.
പ്രതിരോധം: 2 സാം ബ്രദർടൺ, 3 ഡെക്ലാൻ വെയ്ൻ, 4 തെമിസ്റ്റോക്ലിസ്, 5 മൈകൽ ബോക്സൽ, 16 ഡെയ്ൻ ഇൻഹാം, 17 ടോം ഡോയൽ, 18 കിപ് കോൾവി, 20 ടോമി സ്മിത്ത്, 21 സ്റ്റോം റുക്സ്, 22 ആൻഡ്ര്യൂ ഡുറെൻറ.
മധ്യനിര: 6 ബിൽ ടുലോമ, 8 മൈക്കൽ മക്ഗിൻഷെ, 11 മാർകോ റോജാസ്, 14 റ്യാൻ തോമസ്, 15 ക്ലെയ്ടൻ ലൂയിസ്, 19 അലക്സ് റുഫർ.
മുന്നേറ്റം: 7 കോസ്റ്റ ബാർബറോസ്, 9 ക്രിസ് വുഡ്, 10 ഷെയ്ൻ സ്മെൽറ്റ്സ്, 13 മോണ്ടി പാറ്റേഴ്സൻ.
മെക്സികോ
ഫിഫ റാങ്ക്: 17
കോൺകകാഫ് ജേതാക്കളായ മെക്സികോയുടെ ഏഴാം കോൺഫെഡറേഷൻസ് കപ്പ്. 1999ലെ ജേതാക്കൾ ഇക്കുറി പ്രതീക്ഷകളോടെയാണെത്തുന്നത്. യാവി ഹെർണാണ്ടസ്, ജിയോവനി ഡോസ് സാേൻറാസ് തുടങ്ങിയ സീനിയർ താരങ്ങളുടെ സാന്നിധ്യം.
ടീം (ജഴ്സി):
ഗോളി: 1 റൊഡോൾസ് കോറ്റ, 12 ആൽഫ്രെഡോ ടലവെര, 13 ഗില്ലർമോ ഒച്ചോവ.
പ്രതിരോധം: 2 നെസ്റ്റർ അറൗവോ, 3 കാർലോസ് സൽസെഡോ, 4 റാഫേൽ മാർക്വിസ്, 5 ഡീഗോ റെയസ്, 7 മിഗ്വേൽ ലയുൻ, 15 ഹെക്ടർ മൗറീന്യോ, 21 റിക്കാർഡോ റെയസ്, 23 ഒസ്വാൽഡോ അലാനിസ്.
മധ്യനിര: 6 െജാനാഥൻ ഡോസ് സാേൻറാസ്, 8 മാർകോ ഫാബിയൻ, 16 ഹെക്ടർ ഹെരീറ, 17 യുർഗൻ ഡാം, 18 ആന്ദ്രെ ഗ്വർഡാഡോ, 20 യാവിയർ അക്വിനോ.
മുന്നേറ്റം: 9 റൗൾ ജിമിനെസ്, 10 ജിയോവനി ഡോസ് സാേൻറാസ്, 11 കാർലോസ് വെല, 14 ഹെർണാണ്ടസ്, 19 ഒറിബ് പെരാൾറ്റ, 22 ഹിർവിങ് ലൊസാനോ.
േപാർചുഗൽ
ഫിഫ റാങ്ക്: 8
യൂറോ കപ്പ്് ചാമ്പ്യന്മാരായെത്തുന്ന പോർചുഗൽ കോൺഫെഡറേഷൻ കപ്പിലെ ഹോട് ഫേവറിറ്റ്. കന്നി യൂറോ കിരീടമണിഞ്ഞ പോർചുഗലിെൻറ ആദ്യ കോൺഫെഡറേഷൻ കപ്പുകൂടിയാണിത്. ക്രിസ്റ്റ്യാേനാ റൊണാൾഡോ, നാനി, മൗടീന്യോ, പെപെ എന്നീ സൂപ്പർതാരങ്ങളുടെ സാന്നിധ്യം.
കോച്ച്: ഫെർണാണ്ടോ സാേൻറാസ്
ടീം (ജഴ്സി)
ഗോളി: 1 റുയി പട്രീഷ്യോ, 12 ജോസ് സാ, 22 ബെറ്റോ.
പ്രതിരോധം: 2 ബ്രൂണോ ആൽവസ്, 3 പെപെ, 4 ലൂയിസ് നെറ്റോ, 5 റാഫേൽ ഗരീറോ, 6 ജോസ് ഫൊെൻറ, 11 നെൽസൺ സിമിഡോ, 19 എലീസിയോ, 21 സെഡ്രിക് സോറസ്.
മധ്യനിര: 8 ജോ മൗടീന്യോ, 13 ഡാനിലോ പെരീറ, 14 വില്യം കാർവാലോ, 15 ആന്ദ്രെ ഗോമസ്, 16 പിസ്സി, 23 അഡ്രിയൻ സിൽവ.
മുന്നേറ്റം: 7 ക്രിസ്റ്റ്യാനോ റൊണാൾഡോ, 9 ആന്ദ്രെ സിൽവ, 10 ബെർണാഡോ സിൽവ, 17 നാനി, 18 ഗെൽസൺ മാർട്ടിൻസ്, 20 റിക്കാർഡോ ക്വരെസ്മ.
കാമറൂൺ
ഫിഫ റാങ്ക്: 32
ആഫ്രിക്കൻ നേഷൻസ് ജേതാക്കളായി മൂന്നാം കോൺഫെഡറേഷൻസ് കപ്പ് പങ്കാളിത്തം. 2003ൽ റണ്ണർ അപ്. സീനിയർ താരങ്ങൾ വിട്ടുനിന്നപ്പോൾ രണ്ടാം നിരക്കാരുമായി ആഫ്രിക്കൻ ജേതാക്കളായ കാമറൂൺ അതേ ടീമുമായാണ് റഷ്യയിലെത്തുന്നത്.
കോച്ച്: ഹ്യൂഗോ ബ്രൂസ്
ടീം (ജഴ്സി)
ഗോളി: 1 ഫാബ്രിസ് ഒൻഡോവ, 16 ആന്ദ്രെ ഒനാന, 23 ജോർജസ് ബൊക്വെ
പ്രതിരോധം: 6 ആംബ്രോയിസ് ഒയോഗോ, 5 മൈകൽ എൻദുയി, 4 അഡോൽഫ് ടീകു, 19 കോളിൻസ് ഫായ്, 22 ജൊനാഥൻ എൻവം, 2 ഏണസ്റ്റ് മബുക, 12 ജെറോം ഗ്വിഹോട്ട, 21 ലൂസിൻ ഒവോന.
പ്രതിരോധം: 8 ബെഞ്ചമിൻ മൗകാൻഡോ, 14 മാൻഡെക്, 15 സെബാസ്റ്റ്യൻ സിയാനി, 17 അർനോഡ് ഡൗ, 3 ആന്ദ്രെ ഫ്രാങ്ക് സാംബോ.
മുന്നേറ്റം: 10 വിൻസെൻറ് അബൂബകർ, 9 ജാക്വിസ് സൗ, 20 കാൾ ടോകോ എകാംബി, 13 ക്രിസ്റ്റ്യൻ ബസോഗാക്, 18 റോബർട്ട് എൻഡിപ്, 7 മൗമി എൻഗമാലു, 11 ഒലിവർ ബൗമൽ.
ചിലി
ഫിഫ റാങ്ക്: 4
കോപ്പയും ശതാബ്ദി കോപ്പ അമേരിക്ക കിരീടവും ചൂടിയാണ് ചിലി ആദ്യ കോൺഫെഡറേഷൻസ് കപ്പിനെത്തുന്നത്. രണ്ട് കോപ്പ ഫൈനലിലും അർജൻറീനയെ വീഴ്ത്തിയ ചിലി ഫിഫ കിരീട പ്രതീക്ഷയിൽ റഷ്യയിൽ.
കോച്ച്: യുവാൻ അേൻറാണിയോ പിസ്സി
ടീം (ജഴ്സി)
ഗോളി: 1 ക്ലോഡിയോ ബ്രാവോ (ക്യാപ്റ്റൻ), 12 ക്രിസ്റ്റഫർ ടോസെലി, 23 ജോണി ഹെരീറ
പ്രതിരോധം: 2 യൂജീനിയോ മെന, 3 എൻസോ റോക, 4 മൗറീസിയോ ഇസ്ല, 13 പൗലോ ഡയസ്, 15 ജീൻ ബ്യൂസോർ, 17 ഗാരി മെഡൽ, 18 ഗോൺസാലോ യാര.
മധ്യനിര: 5 ഫ്രാൻസിസ്കോ സിൽവ, 6 ജോസ് പെഡ്രോ, 8 അർതുറോ വിദാൽ, 10 പാബ്ലോ ഹെർണാണ്ടസ്, 14 ഫിലിപ് ഗ്വിറ്റീറസ്, 20 ചാൾസ് അരാങ്കിസ്, 21 മാഴ്സലോ ഡയസ്.
മുന്നേറ്റം: 7 അലക്സിസ് സാഞ്ചസ്, 9 എയ്ഞ്ചലോ സാഗൽ, 11 എഡ്വാർഡോ വർഗാസ്, 16 മാർട്ടിൻ റോഡ്രിഗസ്, 19 ലിയനാർഡോ വലൻസിയ, 22 എഡ്സൺ പുച്.
ജർമനി
ഫിഫ റാങ്ക്: 3
ലോക ചാമ്പ്യന്മാരായാണ് റഷ്യയിലേക്ക് ജർമനിയുടെ വരവ്. കോൺഫെഡറേഷൻസ് കപ്പിൽ കിരീട സാധ്യതയിൽ മുൻനിരയിലും ഇവരാണ്. കോൺഫെഡറേഷൻസിൽ മൂന്നാം വട്ടം. 2005ൽ മൂന്നാമതായത് മികച്ച നേട്ടം. നായകൻ ജൂലിയൻ ഡ്രാക്സ്ലറുടെ കീഴിൽ ജർമനിയുടെ പുതു തലമുറയാണ് റഷ്യയിലിറങ്ങുന്നത്.
കോച്ച്: യൊആഹിം ലോയ്വ്
ടീം (ജഴ്സി)
ഗോളി: 1 കെവിൻ ട്രാപ്പ്, 12 ബ്രെൻഡ് ലെനോ, 22 മാർക് ആന്ദ്രെ ടെർസ്റ്റീഗൻ.
പ്രതിരോധം: 2 ഷൊദ്റാന മുസ്തഫി, 3 ജൊനസ് ഹെക്ടർ, 4 മാത്യാസ് ജിൻറർ, 5 മർവിൻ പ്ലാറ്റൻഹാഡ്, 6 ബെഞ്ചമിൻ ഹെൻറിഷ്, 16 അേൻറാണിയോ റുഡിഗർ, 17 നികളസ് സുലെ, 18 ജോഷുവ കിമ്മിച്ച്.
മധ്യനിര: 7 ജൂലിയൻ ഡ്രാക്സ്ലർ, 8 ലിയോണ ഗൊരസ്ക, 10 കെരം ഡെമിർബേ, 14 എംറി കാൻ, 15 അമിൻ യുനുസ്, 20 ജൂലിയാൻ ബ്രാൻഡ്, 21 റുഡി, 23 ഡീഗോ ഡെമെ.
മുന്നേറ്റം: 9 സാന്ദ്രോ വാഗ്നർ, 11 ടിമോ വെർനർ, 13 ലാർസ് സ്റ്റിൻഡിൽ.
ആസ്ട്രേലിയ
ഫിഫ റാങ്ക്: 48
ഏഷ്യൻ ചാമ്പ്യന്മാരായാണ് ആസ്ട്രേലിയ റഷ്യയിലെത്തുന്നത്. കോൺഫെഡറേഷൻ കപ്പിൽ നാലാം വട്ടം. യൂറോപ്യൻ ക്ലബുകളിലെ മികച്ച താരങ്ങളുമായാണ് ഒാസീസ് ഫിഫ പോരാട്ടത്തിനെത്തിയത്.
കോച്ച്: ആഞ്ജെ പോസ്റ്റികോഗ്ലു
ടീം (ജഴ്സി)
ഗോളി: 1 മാത്യൂ റ്യാൻ, 12 മിച്ചൽ ലാൻഗെറാക്, 18 ഡാനി വുകോവിച്.
പ്രതിരോധം: 1 മിലോസ് ഡെഗെനക്, 3 അലക്സ് ഗെർസ്ബാച്, 6 ഡിലാൻ മക്ഗൊവാൻ, 8 ബെയ്ലി റൈറ്റ്, 16 അസിസ് ബെഹിച്, 19 റ്യാൻ മക്ഗൊവാൻ, 20 ട്രെൻറ് സെൻസ്ബറി.
മധ്യനിര: 5 മാർക് മിലിഗാൻ, 13 ആരോൺ മൂയ്, 14 ജെയിംസ് ട്രോയിസി, 15 ജെയിംസ് ജെഗോ, 17 അദിൻ റസ്തിക്, 21 മസിമോ ലുൻഗോ, 22 ജാക്സൻ ഇർവിൻ, 23 ടോം റോജിക്.
മുന്നേറ്റം: 4 ടിം കാഹിൽ, 7 മാത്യൂ ലെകീ, 9 ടോമി ജുറിക്, 10 റോബി ക്രൂസ്, 11 ജാമി മക്ലരൻ.
ഫിക്സ്ചർ
ജൂൺ 17 റഷ്യ x ന്യൂസിലൻഡ് (8.30pm)
ജൂൺ 18 പോർചുഗൽ x മെക്സികോ (8.30pm)
കാമറൂൺ x ചിലി (11.30pm)
ജൂൺ 19 ആസ്ട്രേലിയ x ജർമനി (8.30pm)
ജൂൺ 21 റഷ്യ x പോർചുഗൽ (8.30pm)
മെക്സികോ x ന്യൂസിലൻഡ് (11.30)
ജൂൺ 22 കാമറൂൺ x ആസ്ട്രേലിയ (8.30pm)
ജർമനി x ചിലി (11.30)
ജൂൺ 24 മെക്സികോ x റഷ്യ (8.30pm)
ന്യൂസിലൻഡ് x പോർചുഗൽ (8.30pm)
ജൂൺ 25 ജർമനി x കാമറൂൺ (8.30pm)
ചിലി x ആസ്ട്രേലിയ (8.30pm)
ജൂൺ 28 സെമി ഫൈനൽ 1 (11.30pm)
ജൂൺ 29 സെമി ഫൈനൽ 2 (11.30pm)
ജൂലൈ 2 ലൂസേഴ്സ് ഫൈനൽ (5.30pm)
ഫൈനൽ (11.30pm)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.