സെൻറ് പീറ്റേഴ്സ്ബർഗ്: കോൺഫെഡറേഷൻസ് കപ്പ് ഫുട്ബാളിൽ ആതിഥേയർക്ക് ജയത്തോടെ തുടക്കം. ഉദ്ഘാടനമത്സരത്തിൽ ഒഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡിനെതിരെ 2-0ത്തിനായിരുന്നു റഷ്യയുടെ ജയം. അരഡസൻ ഗോളെങ്കിലും പിറക്കേണ്ട മത്സരത്തിൽ അവസരങ്ങൾ കളഞ്ഞുകുളിച്ചായിരുന്നു ആതിഥേയരുടെ തുടക്കം. ആദ്യ മിനിറ്റുകളിൽതന്നെ രണ്ട് മുന്നേറ്റങ്ങൾ കിവീസ് പ്രതിരോധം ഗോൾലൈൻ സേവിൽ തട്ടിയകറ്റി.
ഒടുവിൽ 31ാം മിനിറ്റിലായിരുന്നു സെൽഫ്ഗോളിെൻറ വഴി ടൂർണമെൻറിലെ ആദ്യ ഗോൾ പിറന്നത്. ന്യൂസിലൻഡ് ഡിഫൻഡർ മൈകൽ ബോക്സാലിെൻറ അക്കൗണ്ടിലാണ് ഗോൾ എഴുതപ്പെട്ടതെങ്കിലും പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറി ഗോളി സ്റ്റീഫൻ മരിനോവിച്ചിനെയും മറികടന്ന പന്ത് വലയിലേക്ക് തട്ടിയ റഷ്യൻതാരം ഡെനിസ് ഗ്ലഷകോവിെൻറ മികവായിരുന്നു ഗോളിനു പിന്നിൽ. ആദ്യ പകുതിയിൽ തന്നെ ലീഡ് നേടിയ ആത്മവിശ്വാസത്തിൽ റഷ്യ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കി. 69ാം മിനിറ്റിൽ ഫെഡോർ സ്മൊളോവിെൻറ വകയായിരുന്നു വിജയം ആധികാരികമാക്കിയ രണ്ടാം ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.