േമാസ്കോ: കോൺഫെഡറേഷൻസ് കപ്പ് ഫുട്ബാളിൽ ഗ്രൂപ് ‘എ’യിൽ രണ്ടാം മത്സരത്തിന് പോർചുഗലും മെക്സികോയും ഇന്ന് കളിത്തിലിറങ്ങും. പറങ്കികൾക്ക് ആതിഥേയരായ റഷ്യയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ റഷ്യയോട് തോറ്റ ന്യൂസിലൻഡാണ് മെക്സികോയോട് ഏറ്റുമുട്ടാനെത്തുന്നത്. ഗ്രൂപ്പിൽ മൂന്ന് പോയൻറുമായി ആതിഥേയർ തന്നെയാണ് ഒന്നാമൻ.
സെമി േതടി പോർചുഗൽ ആദ്യ മത്സരം വിജയിച്ചതിെൻറ ആവേശത്തിലെത്തുന്ന റഷ്യയെ തളക്കാൻ പോർചുഗൽ കോച്ച് ഫെർണാൻഡോ സാേൻറാസിന് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടിവരുമെന്നുറപ്പാണ്. ആദ്യ മത്സരത്തിൽ മെക്സികോയോട് സമനില വഴങ്ങിയതു തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിെലത്തുന്ന പോർചുഗലിനെ കുഴക്കുന്നതും. എന്നാൽ, മറുഭാഗത്ത് ഉദ്ഘാടന മത്സരത്തിൽ റഷ്യ, ഒാഷ്യാനിയ ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് വിലപ്പെട്ട മൂന്ന് പോയൻറുമായാണ് വരവ്. ഇൗ മുൻതൂക്കം മറികടന്നുവേണം പോർചുഗലിന് പൊരുതാൻ. ഇന്ന് വിജയിച്ചാൽ മാത്രമെ പോർചുഗലിന് പോയൻറ് പട്ടികയിൽ ഒന്നാമതെത്താനാവൂ. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കു മാത്രമെ സെമിയിലേക്ക് പ്രവേശനമുള്ളൂ എന്നതിനാൽ റഷ്യയോട് സമനിലയിലാവുന്നത് ഒരുപക്ഷേ, പോർചുഗലിന് പുറത്തേക്കുള്ള വഴിയൊരുക്കിയേക്കും. മെക്സികോക്കെതിരെ പ്രതിരോധത്തിലായിരുന്നു പോർചുഗലിെൻറ പിഴവ്. 87ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി മുന്നിലെത്തിയെങ്കിലും മെക്സിക്കൻ തിരമാലകളെ പ്രതിരോധിക്കാനാവാതെ അവസാന സമയത്ത് ഗോൾ വഴങ്ങി വിലപ്പെട്ട പോയൻറ് നഷ്ടപ്പെടുത്തി. ചരിത്ര കണക്കുപുസ്തകങ്ങളിൽ പോർചുഗൽ മുന്നിലാണെങ്കിലും പറങ്കികൾക്കെതിരായ അവസാന മൂന്നു ഹോം മത്സരത്തിലും റഷ്യ തോറ്റിട്ടില്ലായെന്നത് പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കുമെന്ന സൂചന നൽകുന്നു.
മെക്സികോ x ന്യൂസിലൻഡ് അതിവേഗതയിലുള്ള കൗണ്ടർ അറ്റാക്കിങ്ങാണ് മെക്സികോയുടെ പ്രേത്യകത. ഇൗ മികവ് തെളിയിച്ച് പറങ്കികളെ അവസാന സമയത്ത് തളച്ച മെക്സിേകാക്ക്, അതുകൊണ്ടുതന്നെ ന്യൂസിലൻഡ് എതിരാളികളേയാവില്ല. പോയൻറ് പട്ടികയിൽ ഏറെ പിന്നിലുള്ള ന്യൂസിലൻഡിനെ തോൽപിച്ച് സെമിസാധ്യത നിലനിർത്താനുള്ള സുവർണാവസരം കൂടിയാണ് മെക്സികോക്കിത്. പോർചുഗലിനെതിരെ ആദ്യ ഗോൾ വഴങ്ങി പത്തുമിനിറ്റിനിടെ തിരിച്ചടിച്ച മെക്സികോ, രണ്ടാം ഗോൾ വഴങ്ങി രണ്ടു മിനിറ്റിനിടെയും എതിർവലയിൽ പന്തെത്തിച്ച് െഞട്ടിപ്പിച്ചവരാണ്. ആദ്യ കളിയിലെ സ്കോറർമാരായ ബയർ ലവർകൂസനിെൻറ യാവിയർ ഹെർനാണ്ടസും ഹെക്ടർ മൊറേനോയുമാണ് ടീമിെൻറ തുറപ്പുചീട്ടുകൾ. ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെതടക്കം നിരവധി ഷോട്ടുകൾ തടുത്ത ഗോളി ഒച്ചാവോ മെക്സികോയുടെ പ്രതീക്ഷയാണ്. അഞ്ചു തവണ ഇരുവരും ഏറ്റുമുട്ടിയേപ്പാൾ അഞ്ചിലും വിജയം മെക്സികോക്ക് തന്നെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.