മോസ്കോ: ആദ്യം ഗോളാഘോഷം. പിന്നെ കളവും ഗാലറിയും നിറയെ ആശങ്കയും പ്രതിഷേധവും. ഒടുവിൽ റഫറിയുടെ ഗോൾ നിഷേധം. വരുംകാല ഫുട്ബാളിൽ ഇത് വിപ്ലവമാവും. േഗാൾ അനുവദിച്ചും നിഷേധിച്ചുംകൊണ്ട് ഫുട്ബാളിലെ പുതുസാേങ്കതികത സംവിധാനമായ വിഡിയോ അസിസ്റ്റ് റഫറിയിങ് (വാർ) കോൺഫെഡറേഷൻസ് കപ്പിലൂടെ അരങ്ങേറി. യൂറോ ജൂനിയർ ചാമ്പ്യൻഷിപ്പുകളിലും സൗഹൃദ മത്സരങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച ‘വാർ’ ഫിഫ ടൂർണമെൻറിൽ നടപ്പാക്കിയപ്പോൾ ആദ്യ ദിനത്തിൽ തന്നെ മേെമ്പാടിയായി ചില വിവാദങ്ങളും.
ഗ്രൂപ് ‘എ’യിൽ മെക്സികോക്കെതിരെ പോർചുഗൽ താരം പെപെയാണ് ‘വാറി’െൻറ ആദ്യ ഇരയായത്. കളിയുടെ 21ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റീബൗണ്ട് ചെയ്ത ഷോട്ട് വലയിലാക്കി പെപെയും സഹതാരങ്ങളും ഗോൾ ആഘോഷം തുടങ്ങിയ പിന്നാലെയായിരുന്നു അർജൻറീനക്കാരൻ റഫറി നെസ്റ്റർ പിറ്റാന വിഡിയോ അസിസ്റ്റൻറിെൻറ സഹായം തേടിയത്. പോർചുഗൽ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും വിഡിയോ പരിശോധനയിൽ നാല് പേർ ഒാഫ്സൈഡാണെന്ന് വ്യക്തം. അതോടെ, തുടക്കത്തിലേ ലീഡ് നേടാനുള്ള പോർചുഗലിെൻറ ശ്രമം പരാജയപ്പെട്ടു. മത്സരത്തിൽ ഇരു ടീമും 2-2ന് സമനിലയിൽ പിരിയുകയായിരുന്നു.
കാമറൂണിനെതിരെ ആദ്യഗോൾ ‘വീഡിയോ അസിസ്റ്റൻറ് റഫറിയിങ്ങിലൂടെ നിഷേധിക്കപ്പെട്ടപ്പോൾ ചിലി താരം എഡ്വാർഡോ വർഗാസിെൻറ നിരാശ
തൊട്ടുപിന്നാലെ നടന്ന ചിലി-കാമറൂൺ മത്സരത്തിൽ ഗോൾ നിഷേധിക്കാനും അനുവദിക്കാനും ‘വാർ’ കാരണമായി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമായിരുന്നു ആദ്യ രംഗം. എഡ്ഗാർഡോ വർഗാസ് കാമറൂൺ വലകുലുക്കിയതിനു പിന്നാലെ കുമ്മായവരക്ക് പുറത്തേക്കോടി ചിലി താരങ്ങൾ ഗോൾ ആഘോഷം തുടങ്ങി. പക്ഷേ റഫറിയുടെ സംശയം തീരുമാനം ‘വാറിന്’ വിട്ടു. സാേങ്കതിക വിശകലനത്തിൽ മാത്രം ഒാഫ്സൈഡ് തെളിയുന്ന നീക്കം. ഗോൾ നിഷേധിക്കപ്പെട്ടു. വിദാലും വർഗാസുമെല്ലാം പ്രതിഷേധിച്ചെങ്കിലും കളി ഒന്നാം പകുതി പിരിഞ്ഞു.
രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു ലൈൻ റഫറി ഒാഫ്സൈഡ് വിധിച്ച വർഗാസിെൻറ അടുത്ത ഗോൾ ‘വാർ’ ഗോളായി അനുവദിച്ചത്. അങ്ങനെ പുതു പരീക്ഷണത്തിൽ ഗോൾ നേടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ആദ്യ താരമായി വർഗാസ് മാറി. കളിയുടെ 81ാം മിനിറ്റിൽ വിദാൽ കൂടി നേടിയ ഗോളിലൂടെ ചിലി 2-0ത്തിന് കാമറൂണിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.