മഡ്രിഡ്: കിങ്സ് കപ്പിലെ 30ാം കിരീടം ലക്ഷ്യമിടുന്ന ബാഴ്സലോണക്ക് സെമിഫൈനലിലെ ആദ്യപാദത്തിൽ ഒരു ഗോൾ ജയം. നൂകാംപിൽ സുവാരസിെൻറ ഒരു ഗോളിലായിരുന്നു വലൻസിയയെ വീഴ്ത്തിയത് (1-0).
എതിരാളിയുടെ ഗ്രൗണ്ടിൽ ഫെബ്രുവരി ഒമ്പതിനാണ് രണ്ടാംപാദ മത്സരം. സ്വന്തം തട്ടകത്തിൽ മികച്ച മാർജിനിൽ ജയിക്കാനിറങ്ങിയ മെസ്സിയെയും സംഘത്തെയും പ്രതിരോധപ്പൂട്ടിൽ വരിഞ്ഞുമുറുക്കിയായിരുന്നു വലൻസിയ വിജയ മാർജിൻ കുറച്ചത്. കളിയിലാകെ ബാഴ്സലോണയാണ് 72 ശതമാനം പന്ത് കൈവശം െവച്ചത്.
രണ്ടാം പകുതിയിൽ െപനാൽറ്റി ബോക്സിെൻറ ഇടതുവശത്തുനിന്ന് ലയണൽ മെസ്സി ഉയർത്തിനൽകിയ പന്ത് സുവാരസ് (67ാം മിനിറ്റ്) വലയിലാക്കി. മറ്റൊരു സെമിയിൽ െലഗാനസ് 1-1ന് സെവിയ്യയെ സമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.