ബർലിൻ: കോവിഡിനുശേഷം പന്തുരുളുേമ്പാൾ കളിക്കാർ മാസ്ക് അണിയണമെന്ന് ജർമൻ തൊ ഴിൽ മന്ത്രാലയം. മേയ് ഒമ്പതിന് ബുണ്ടസ് ലിഗ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് ഈ നിർദേശം. എങ്ങനെ ഉപയോഗിക്കണമെന്ന മാർഗനിർദേശവും മന്ത്രാലയം പുറത്തിറിക്കിയിട്ടുണ്ട്.
കളിക്കിടയിൽ മാസ്കിൽ സ്പർശിക്കാൻ പാടില്ല. മാസ്ക് തെന്നിനീങ്ങിയാൽ ഉടൻ കളി നിർത്തി ശരിയാക്കണം. ഇക്കാര്യം റഫറി ഉറപ്പാക്കണം. 15 മിനിറ്റ് ഇടവേളകളിൽ മാസ്ക് മാറ്റി അണിയാനും നിർദേശമുണ്ട്.
കളിക്കാർ തമ്മിൽ പരമാവധി അകലം പാലിക്കണം. ഗോൾ അടിച്ചാലും മറ്റും പരസ്പരം ആേശ്ലഷിക്കാൻ പാടില്ല. ഇടവേളകളിൽ ഒന്നര മീറ്റർ അകലം പാലിക്കണം. സീസൺ സമാപിക്കും വരെ ടീമംഗങ്ങൾ ഹോട്ടൽ മുറിയിൽ ക്വാറൻറീൻ ആയിരിക്കണമെന്നും നിർദേശമുണ്ട്. കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ പ്രവേശനമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.