മോസ്കോ: തിങ്കളാഴ്ച നടന്ന ഇറാൻ-പോർചുഗൽ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പുകാർഡ് നൽകാത്തതിനെത്തുടർന്ന് റഫറിയെയും വാറിനെയും ശക്തമായ ഭാഷയിൽ വിമർശിച്ച് പോർചുഗീസുകാരനായ ഇറാൻ പരിശീലകൻ കാർലോസ് ക്വീറോസ് രംഗത്തെത്തി. കളിയുടെ രണ്ടാം പകുതിയിൽ ഇറാൻ താരമായ മുർതസ പൗരാലിഗൻജിയെ റൊണാൾഡോ ഫൗൾ ചെയ്തിരുന്നു. താരത്തിന് ചുവപ്പുകാർഡ് നൽകണോ വേണ്ടയോ എന്നറിയാൻ വാറിെൻറ സഹായം തേടിയ റഫറി റൊണാൾഡോക്ക് മഞ്ഞക്കാർഡ് കൊടുക്കുകയാണ് ചെയ്തത്.
“റൊണാൾഡോ കൈമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. ഫുട്ബാളിൽ ഇതിന് ചുവപ്പുകാർഡ് നൽകണമെന്നാണ് നിയമം. അത് റൊണാൾഡോക്കും മെസ്സിക്കും മാറ്റമില്ല. ഫൗൾ റഫറിക്ക് മനസ്സിലാകാത്തതുകൊണ്ടല്ല, തീരുമാനമെടുക്കാൻ ധൈര്യമില്ലാഞ്ഞിട്ടാണ്” -2010 േലാകകപ്പിൽ പോർചുഗലിനെ പരിശീലിപ്പിച്ച ക്വീറോസ് പറഞ്ഞു.
മനുഷ്യരായിട്ടുള്ള ആളുകൾക്ക് പിഴവുപറ്റാം. എന്നാൽ, അഞ്ചും ആറും ആളുകൾ ചേർന്ന് സാേങ്കതികവിദ്യ ഉപയോഗിച്ച് വിധി നിർണയിക്കുേമ്പാൾ തെറ്റുപറ്റുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
വാർ വഴി റൊണാൾഡോക്ക് പെനാൽറ്റി ലഭിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു. വാർ നല്ല രീതിയിലല്ല നടപ്പാക്കുന്നെതന്നും അത് ഫിഫ പ്രസിഡൻറിനടക്കം അറിയാമെന്നും ക്വീറോസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.