ലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണോൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യുവൻറസിെൻറ അടുത്ത ചാമ്പ്യൻസ് ലീഗ് മൽസരത്തിൽ കളിക്കും. ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് രണ്ട് മൽസരങ്ങളിൽ ക്രിസ്റ്റ്യാനോക്ക് യുവേഫ ഏർപ്പെടുത്തിയ വിലക്ക് ഇളവ് ചെയ്തതോടെയാണിത്. ഒക്ടോബർ 23ന് മാഞ്ചസ്റ്ററിെൻറ തട്ടകമായ ഒാൾട്രഫോഡിലാണ് മൽസരം.
വലൻസിയക്കെതിരായ മൽസരത്തിനിടെ സഹതാരത്തിെൻറ മുടിയിൽ പിടിച്ച് വലിച്ചതിനാണ് റോണോൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. തുടർന്ന് ക്രിസ്റ്റ്യാനോയെ രണ്ട് മൽസരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. ഇൗ വിലക്കാണ് ഇപ്പോൾ ഇളവ് ചെയ്തിരിക്കുന്നത്.
അതേ സമയം ഒക്ടോബർ രണ്ടിന് സ്വിസ് ക്ലബായ യങ് ബോയ്സുമായുള്ള യുവൻറസിെൻറ മൽസരത്തിൽ റോണോൾഡോക്ക് കളിക്കാനാവില്ല. സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിൽ നിന്ന് ഇൗ സീസണിലാണ് റോേണാൾഡോ യുവൻറസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.