ഇരട്ടഗോളടിച്ച് റൊണാൾഡോ; യുവൻറസിന് മിന്നും ജയം

ടൂറിൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ യുവൻറസിന് തകർപ്പൻ ജയം(2-1). ഇറ്റാലിയൻ സീരി എയിൽ ഏംബോളിക്കെതിരായ മത്സരത്തിലാണ് റോണോ ഇരട്ടഗോൾ നേടിയത്. ആദ്യ പകുതിക്ക് മുമ്പ് കാപുറ്റോയുടെ ഗോളിൽ എംബോളിയാണ് ആദ്യം വലകുലുക്കിയത്. പിന്നീട് 54ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ യുവൻറസിനെ ഒപ്പമെത്തിച്ച പോർച്ചുഗൽ താരം 70ാം മിനിറ്റിൽ വിജയഗോൾ നേടി.

ഇസ്മയേൽ ബെനാസർ യുവൻറസ് ക്യാപ്റ്റൻ പോളോ ഡിബാലയെ വീഴ്ത്തിയതിന് ആണ് പെനാൽട്ടി ലഭിച്ചത്. കഴിഞ്ഞ സീസണിലെ സീരി ബി ചാമ്പ്യന്മാരായ എംപോളി മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. സീരി എയിൽ പത്ത് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയങ്ങളും ഒരു സമനിലയുമായി യുവൻറസ് പോയൻറ് നിലയിൽ ഒന്നാമതാണ്.

Tags:    
News Summary - Cristiano Ronaldo Juventus-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.