യു​വ​ൻ​റ​സി​ന്​ സ​മ​നി​ല; ക്രിസ്​റ്റ്യാനോ @ 400*​

ടൂ​റി​ൻ: തു​ട​ർ​ച്ച​യാ​യ എ​ട്ടു മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ൻ​റ​സി​ന്​ സ​മ​നി​ല. 11ാം സ്​​ഥാ​ന​ക്കാ​രാ​യ ജി​നോ​വ​യാ​ണ്​ കി​രീ​ട ഫേ​വ​റി​റ്റാ​യ യു​വ​ൻ​റ​സി​​നെ 1-1ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. വി​ല​പ്പെ​ട്ട ര​ണ്ടു പോ​യ​ൻ​റ്​ ന​ഷ്​​ട​മാ​യ​തോ​ടെ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള നാ​പോ​ളി യു​വ​ൻ​റ​സു​മാ​യു​ള്ള പോ​യ​ൻ​റ്​ വ്യ​ത്യാ​സം നാ​ലാ​ക്കി കു​റ​ച്ചു.


സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റെ​ണാ​ൾ​ഡോ​യു​ടെ ഗോ​ളി​ൽ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്​ യു​വ​ൻ​റ​സാ​ണ്. 18ാം മി​നി​റ്റി​ൽ വി​ങ്ങ​ർ ജോ ​കാ​ൻ​സ​​ലോ​യു​ടെ ബോ​ക്​​സി​ൽ​നി​ന്നു​ള്ള ഷോ​ട്ട്​ വ​ഴി​മാ​റി​യെ​ത്തി​യ​ത്​ ക്രി​സ്​​റ്റ്യാ​നോ റൊ​​ണാ​ൾ​ഡോ​യു​െ​ട കാ​ലി​ലേ​ക്ക്. സ​മ​യം ക​ള​യാ​തെ അ​നാ​യാ​സം താ​രം ഗോ​ളാ​ക്കി.

സീ​രി ‘എ’​യി​ൽ ക്രി​സ്​​റ്റ്യാ​നോ​യു​ടെ അ​ഞ്ചാം ഗോ​ളാ​ണി​ത്. ര​ണ്ടാം ഗോ​ളി​നാ​യി യു​വ​ൻ​റ​സ്​ അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളു​മാ​യി കു​തി​ച്ചെ​ങ്കി​ലും 67ാം മി​നി​റ്റി​ൽ എ​തി​​രാ​ളി​ക​ൾ ഒ​പ്പം പി​ടി​ച്ചു. ക്രി​സ്​​റ്റ്യ​ൻ ​കോ​മെ​യു​ടെ പാ​സി​ൽ​നി​ന്ന്​ ഡാ​നി​യ​ൽ ബെ​സ്സ ഹെ​ഡ​റി​ലൂ​ടെ​യാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്.

ജിനോവക്കെതിരെ നേടിയ ഗോളോടെ യൂറോപ്പിലെ ‘ബിഗ്​ 5’ ലീഗിൽ 400 ഗോൾ ​തികക്കുന്ന ആദ്യ താരമായി യുവൻറസി​​െൻറ ക്രിസ്​റ്റ്യാനോ റൊണാൾഡോ.
ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​: 84 ഗോൾ- മത്സരം 196 (മാഞ്ചസ്​റ്റർ യുനൈറ്റഡ്​, 2003-09)
ലാ ലിഗ: 311 ഗോൾ- മത്സരം 292 (റയൽ മഡ്രിഡ്​, 2009-18)
സീരി ‘എ’: 5 ഗോൾ -മത്സരം 9 (യുവൻറസ്​, 2018)

Tags:    
News Summary - cristiano ronaldo- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.