റോം: 18 വർഷം കളിച്ച ടീമിെൻറ മൈതാനത്ത് കാണിയായി തിരിച്ചെത്തുക വെല്ലുവിളിയാണ്. അത് ആരാധകരുടെ പ്രിയപ്പെട്ട താരമായി വിടവാങ്ങിയ ഡാനിയേൽ ഡി റോസിയെപ്പോെലാരു താരമാ ണെങ്കിൽ കടുപ്പമേറും. സ്വന്തം ടീമായ എ.എസ് റോമയുടെ ഏറ്റവും വീറുറ്റ കളി റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തിെൻറ ഗാലറിയിലിരുന്ന് കാണാൻ മോഹിച്ച ഡാനിയേൽ റോസിയാണ് വിചിത്രവഴി സ്വീകരിച്ചത്.
ജനുവരി അവസാനവാരം ലാസിയോക്കെതിരെ നടന്ന റോം ഡെർബി കാണാൻ അദ്ദേഹം ആദ്യം സമീപിച്ചത് ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ. ഒരുതരത്തിലും തിരിച്ചറിയാൻ പാടില്ലെന്നായിരുന്നു ആവശ്യം. വെല്ലുവിളി ഏറ്റെടുത്ത മേക്കപ്പ് ആർട്ടിസ്റ്റ് താരത്തെ അടിമുടി മാറ്റി. തലയിൽ നീണ്ട മുടിയുള്ള വിഗ്, റബർ മൂക്ക്, കട്ടിക്കണ്ണട, പുള്ളിക്കുപ്പായം... റോമയുടെ സ്റ്റേഡിയത്തെ രണ്ടു പതിറ്റാണ്ട് കോരിത്തരിപ്പിച്ച രൂപം അടിമുടി മാറി. അദ്ദേഹത്തിെൻറ സ്വപ്നംപോലെതന്നെ ഗാലറിയിലെത്തി പതിനായിരക്കണക്കിന് കാണികളിൽ ഒരാളായി കൊടിപാറിച്ച്, പാട്ടുപാടി കളിയും കണ്ടു.
ചുറ്റുപാടുള്ളവർ ആരും നീണ്ടുമുടിക്കാരനെ ഗൗനിച്ചുപോലുമില്ല. കളി കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം ഭാര്യ സാറയാണ് ഡി റോസിയുടെ പ്രച്ഛന്നവേഷം പുറത്തുവിട്ടത്. മേക്കപ്പിെൻറ വിഡിയോ പങ്കുവെച്ചായിരുന്നു വെളിപ്പെടുത്തൽ.
18 വർഷംകൊണ്ട് 616 മത്സരം കളിച്ച റോസി 2019ലാണ് റോമ വിട്ടത്. ഇപ്പോൾ ബൊക്ക ജൂനിയേഴ്സിലാണ് 36കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.