ന്യൂഡല്‍ഹി: ജവഹര്‍ സ്റ്റേഡിയത്തില്‍ മലയാളി കളിക്കമ്പക്കാരെ വരവേറ്റത് സുരക്ഷ ജീവനക്കാരുടെ ഇരട്ടത്താപ്പ്. ഡല്‍ഹി ഡൈനാമോസിന്‍െറ വെള്ള കൊടിയും ജഴ്സിയുമെല്ലാം സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടപ്പോള്‍ കേരളത്തിന്‍െറ മഞ്ഞ ജഴ്സിയും കൊടിയും ഷാളും വിലക്കി. ഇതേചൊല്ലി കേരള ആരാധകരും സെക്യൂരിറ്റി സ്റ്റാഫും പലകുറി ഉടക്കി. മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോള്‍ ചിലരെ കടത്തിവിട്ടുവെങ്കിലും പിന്നാലെ എത്തിയവരെ വീണ്ടും ഗേറ്റില്‍ തടഞ്ഞു. മഞ്ഞ ജഴ്സി അഴിപ്പിച്ചാണ് പലരെയും അകത്ത് കടത്തിയത്.
ഇഷ്ട ടീമിനും കളിക്കാരനും ആശംസകള്‍ നേരുന്ന പ്ളക്കാര്‍ഡുകള്‍ സൗജന്യമായി തയാറാക്കി നല്‍കുന്ന കൗണ്ടര്‍ സംഘാടകര്‍ തന്നെ സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിരുന്നു. എന്നാല്‍, ഇവിടെ കേരള ബ്ളാസ്റ്റേഴ്സിനെ പിന്തുണക്കുന്ന പ്ളക്കാര്‍ഡ് തയാറാക്കി ഗാലറിയിലേക്ക് വന്നവരെയും സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് മലയാളി കാണികള്‍ക്ക് പ്ളക്കാര്‍ഡും മഞ്ഞ ജഴ്സിയും ഗാലറിയിലേക്ക് ഒളിപ്പിച്ച് കടത്തേണ്ടി വന്നു. ഡല്‍ഹിക്കാരുടെ ‘കുതന്ത്രം’ വിജയിച്ചപ്പോള്‍ കാണികളില്‍ മലയാളികള്‍ ഏറെയുണ്ടായിട്ടും ഗാലറിയില്‍ മഞ്ഞ ജഴ്സിയും കൊടിയും കണ്ടത് അപൂര്‍വം മാത്രം.
ഡല്‍ഹി ഡൈനാമോസിന്‍െറ ഭാഗമായ ആളുകള്‍ കാവല്‍ നിന്ന ഗേറ്റുകളിലാണ് മലയാളി ആരാധകരുടെ ആവേശം ചോര്‍ത്തുന്ന വിവേചനം അരങ്ങേറിയത്. മഞ്ഞ ജഴ്സിയോ, കേരളത്തിന്‍െറ കൊടിയോ സ്റ്റേഡിയത്തില്‍ വിലക്കാന്‍ നിര്‍ദേശിച്ചിട്ടില്ളെന്നാണ് ഐ.എസ്.എല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.