ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിലെ എട്ടാം മത്സരത്തിൽ ഡൽഹി കോട്ട തകർക്കാനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി.
എതിരാളികളുടെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഡൽഹി ഡൈനാമോസ്ബ്ലാസ്റ്റേഴ്സിെൻറ സെമി സ്വപ്നങ്ങൾക്ക് തുരങ്കം വെച്ചത്.
ആദ്യ പകുതിക്ക് ശേഷം നാല് മിനിറ്റ് വ്യത്യാസത്തിൽ ഡൽഹിയുടെ കീൻ ലൂയിസും മാഴ്സെലീന്യോയുമാണ് ഡൽഹിക്കായി വലകുലുക്കിയത്.
ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് പതിമൂന്ന് പോയിൻറുമായി ഡൽഹി പോയിൻറ് നിലയിൽ ഒന്നാമതെത്തുകയും ചെയ്തു. സീസണിൽ മൂന്നാം തോൽവി നേരിട്ട ബ്ലാസ്റ്റേഴ്സ് ഒമ്പതു പോയിൻറുമായി ആറാം സ്ഥാനത്താണ്. ഡൽഹിയുടെ മലയാളി താരം അനസ് എടത്തൊടികയാണ് കളിയിലെ താരം.
.@DelhiDynamos picked up their 1st home of this #HeroISL after beating @KeralaBlasters by a 2-0 scorline. #DELvKER #ISLRecap #LetsFootball pic.twitter.com/bwoYSJMwLi
— Indian Super League (@IndSuperLeague) November 4, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.