അണ്ടർ 17 ലോകകപ്പ്:​ ഇന്ത്യയുടെ കളി ഡൽഹിയിൽ

ന്യൂഡൽഹി: അണ്ടർ 17 ഫിഫ ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഡൽഹി വേദിയാവും. ഗ്രൂപ് റൗണ്ടിൽ ആതിഥേയരുടെ മത്സരങ്ങൾക്ക് നവിമുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയം വേദിയാവുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, കേന്ദ്ര സർക്കാറിെൻറയും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറയും താൽപര്യപ്രകാരം വേദി ഡൽഹിയിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഫിഫയുടെ ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. കോമൺവെൽത്ത് ഗെയിംസ് വേദിയായിരുന്ന ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാവും ആതിഥേയരുടെ ഗ്രൂപ് റൗണ്ട് മത്സരങ്ങളുടെ വേദി. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് ‘എ’ മത്സരങ്ങൾ ഇതോടെ ന്യൂഡൽഹിയിലേക്ക്  മാറും. മുംൈബ ഗ്രൂപ് ‘ബി’ മത്സരങ്ങൾക്ക് വേദിയാവും. ഒക്ടോബർ 6, 9, 12 തീയതികളിലാണ് ഇന്ത്യയുടെ ഗ്രൂപ് മത്സരങ്ങൾ. ഗ്രൂപ് റൗണ്ടിലെ ടീം നറുക്കെടുപ്പ് ജൂൈല ഏഴിന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. ഒക്ടോബർ ആറു മുതൽ 28 വരെയാണ് ലോകകപ്പ് മത്സരങ്ങൾ. 
Tags:    
News Summary - Delhi to host India's FIFA U-17 World Cup matches: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.