‘‘എല്ലാവരും ചോദിക്കുന്നു പെലെയോ മറഡോണയോ മികച്ചതെന്ന്. എെൻറ അമ്മ പറയുന്നു ഞാനാണ് ഏറ്റവും മികച്ചവനെന്ന്. എനിക്ക് അതാണ് വിശ്വാസം’’ -പെലെയുമായുള്ള താരതമ്യത്തെക്കുറിച്ച് ഡീഗോ മറഡോണയുടെ വാക്കുകളായിരുന്നു ഇത്. ആത്മവിശ്വാസത്തിെൻറ കൊടുമുടിയാണ് അർജൻറീനയുടെ വീരപുത്രൻ ഡീഗോ. ഫുട്ബാളും ലോകകപ്പുമെന്നാൽ ആരാധകർക്ക് ഡീഗോ മറഡോണയാണ്. 1986ൽ അർജൻറീനക്ക് സമ്മാനിച്ച കിരീടവും, ദൈവത്തിെൻറ കൈസ്പർശമുള്ള ഗോളും നൂറ്റാണ്ടിെൻറ ഗോളുെമല്ലാം കിരീടമാവുന്ന മറഡോണ. സ്വപ്ന സമാന കരിയറിൽ മൂന്ന് ലോകകപ്പിൽ പന്തുതട്ടിയ മറഡോണ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ച് മുഹൂർത്തങ്ങൾ ഒാർത്തെടുക്കുന്നു.
1-ആദ്യ ലോകകപ്പ് ഗോൾ 1982 ജൂൺ 9: അർജൻറീന 4-1 ഹംഗറി
‘‘ആദ്യ കളിയിൽ ബെൽജിയത്തോട് തോറ്റതായിരുന്നു ഞങ്ങൾ. സ്കോർബോർഡിൽ പേര് ചേർക്കുകയായിരുന്നു എെൻറ ലക്ഷ്യം.
അണ്ടർ-20 ലോകകപ്പിൽ ഗോൾ നേടിയിട്ടുണ്ടെങ്കിലും ലോകകപ്പിൽ ആ നേട്ടം സ്വന്തമാക്കുന്നത് അതുല്യമാണ്. അതിരാവിലെ അമ്മ നൽകുന്ന പ്രാതൽപോലെ മനോഹരമാണത്.
അമ്മക്ക് ഒരുമ്മ കൊടുക്കുേമ്പാൾ നാം എത്ര സന്തോഷവാനാണോ അത്രകണ്ട് സേന്താഷമുള്ള മുഹൂർത്തം. ജീവിതത്തിലെ ആദ്യലോകകപ്പ് ഒാർക്കുേമ്പാൾ ഒരുപാട് കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോകും. ആ വർഷം രണ്ടാം റൗണ്ടിൽ കടന്നെങ്കിലും അവിടെ ബ്രസീലിനോടും ഇറ്റലിയോടും തോറ്റ് പുറത്താവുകയായിരുന്നു.’’
2-ബാറ്റിസ്റ്റയെ ചവിട്ടിയതിന് ചുവപ്പ് കാർഡ് 1982 ജൂലൈ 2: അർജൻറീന 1-3 ബ്രസീൽ
‘‘ഇൗ സംഭവത്തെ കുറിച്ച് വർഷങ്ങൾക്കു ശേഷം ഞാനും ബാറ്റിസ്റ്റയും ഫാൽകാവോയും സംസാരിച്ചിരുന്നു. ഞങ്ങൾ 3-1ന് പിറകിൽ നിൽക്കുന്ന സമയത്ത് ബ്രസീൽ താരങ്ങൾ പരിഹസിക്കാൻ തുടങ്ങി. പരാജയം ഒരിക്കലും സഹിക്കാനാവില്ല. തിരിച്ചടിക്കാൻ ഞങ്ങൾ പൊരുതുന്നതിനിടെ അരികിലെത്തിയ ഫൽകാവോ പരിഹാസത്തോടെ പറഞ്ഞു: ‘‘ഡീേഗാ ഇത് ഞങ്ങളുടെ ഉള്ളിൽനിന്നുള്ള ഫുട്ബാളാണ്’’. തോൽവിയുടെ മുന്നിൽ നിൽക്കുന്നവെൻറ മുന്നിൽ പാട്ടുപാടി പരിഹസിക്കുന്നപോലെയായിരുന്നു അത്. സിരകളിൽ രക്തം തിളക്കുന്ന ആരും പ്രതികരിക്കുന്ന നിമിഷം. എന്നാൽ, പക്ഷേ എെൻറ ചവിട്ട് ആളുമാറി ബാറ്റിസ്റ്റക്കായിപ്പോയി.’’
3-നൂറ്റാണ്ടിെൻറ ഗോൾ 1986 ജൂൺ 22: അർജൻറീന 2-1 ഇംഗ്ലണ്ട്
ആ ഗോളിനോളം പോന്ന ഒന്നും ബൂട്ടിൽ നിന്നും പിറന്നിട്ടില്ല. ശ്രമകരമായ പല അവസരങ്ങളിലും ഞാൻ ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ടെങ്കിലും ഇത് ലോകകപ്പിലായത് മാറ്റു കൂട്ടുന്നു. ഗോളി ഷിൽട്ടൻ ഉൾെപ്പടെ കളിക്കാരെ ഒന്നൊന്നായി ഡ്രിബ്ൾ ചെയ്തൊരു ഗോൾ കുറിക്കാൻ ഏവരും കൊതിക്കും. ഷിൽട്ടൻ എന്താണ് ചെയ്തതെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല.
ഏതോ അദൃശ്യശക്തിയുടെ ഇടപെടലായാണ് തോന്നിയത്. എനിക്കായി ഷിൽട്ടൻ ഗോൾ പോസ്റ്റ് ഒഴിച്ചിട്ട് മാറി നിൽക്കുകയായിരുന്നു. എെൻറ അമ്മക്കും ഏറെ പ്രിയമായിരുന്നു ഇൗ ഗോൾ. മനസ്സ് അസ്വസ്ഥമാവുേമ്പാൾ അവർ ഇൗ ഗോൾ കാണും. ആവർത്തിച്ച് കാണുേമ്പാഴും മടുക്കില്ലെന്ന് അവർ എപ്പോഴും പറയുമായിരുന്നു.’’
4-സെൻഗയെ കീഴടക്കിയ ഗോൾ 1990 ജൂലൈ 3: ഇറ്റലി 1-1 അർജൻറീന
(പെനാൽറ്റി 3-4)
‘‘സെമിഫൈനൽ പെനാൽറ്റിയിലേക്ക് നീണ്ടപ്പോഴേ ഇറ്റലിക്കാർ ജയം ഉറപ്പിച്ച് വീമ്പുപറഞ്ഞു തുടങ്ങി. ഡി അഗോസ്തിനിയും ഗോളി വാൾട്ടൻ സെൻഗയും എനിക്കരികിലെത്തി സമനില ഒരു നല്ല ഫലമല്ലെന്ന് പറഞ്ഞു. യൂഗോസ്ലാവ്യക്കെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിെൻറ സമ്മർദം എനിക്കുണ്ടായിരുന്നു. കിക്കെടുക്കാനായി നടക്കവേ എന്നോട് തന്നെ മന്ത്രിച്ചുകൊണ്ടേയിരുന്നു. ഇൗ അവസരം നഷ്ടപ്പെടുത്തിയാൽ വിഡ്ഢിയായി മാറും, ചെറിയ ഒരു പിഴവ് ഭീരുവും നീചനുമാക്കും. അച്ഛൻ, അമ്മ, സഹോദരങ്ങൾ, രാജ്യത്തെ ജനങ്ങൾ എല്ലാവരോടുമുള്ള വഞ്ചനയാകും. ഇതെല്ലാം മനസ്സിൽ ഉരുവിട്ട് ഞാൻ കിക്കെടുത്തു. പന്ത് ഗോളി സെൻഗയെ വെട്ടിച്ച് വലയിൽ. ഇറ്റലിക്കാരെ പുറത്താക്കിയ ആ ഗോൾ കുറിക്കാനുള്ള ഭാഗ്യം ആഘോഷമാക്കി.’’
5-കനീജിയക്ക് മാജിക്കൽ അസിസ്റ്റ് 1990 ജൂൺ 24: അർജൻറീന 1-0 ബ്രസീൽ
‘‘പ്രീക്വാർട്ടറിൽ ബ്രസീലിനെ തോൽപിച്ച ഏക ഗോളായിരുന്നു അത്. ദുംഗയുടെ പിഴവിൽ കനീജിയക്ക് പന്തുനൽകി നിമിഷം. ഒട്ടും വൈകാതെ അവൻ പന്ത് വലയിലാക്കി. എന്നാൽ, ഇൗ ഗോളിെൻറ പേരിൽ ബ്രസീലുകാർ കുറ്റപ്പെടുത്തിയത് അലിമാേവായെയാണ്. നീജിയ ഗോളടിച്ചപ്പോൾ ഞാൻ ദൈവത്തിനും അമ്മക്കും നന്ദി പറഞ്ഞു. അവൻ കൈകളുയർത്തി ആഹ്ലാദം പ്രകടിപ്പിച്ചു. കളിക്കുശേഷം നീ എന്താണ് ചെയ്തെതന്ന് അവനോട് ചോദിച്ചു. ‘‘ഞാൻ ഒരു ഗോളടിച്ചു’’ -അവൻ മറുപടി പറഞ്ഞു. ‘‘അല്ല നീയൊരു സ്റ്റേഡിയത്തെ മൊത്തം നിശ്ശബ്ദനാക്കുകയായിരുന്നു’’ -ഞാൻ പ്രതികരിച്ചു.
ബ്രസീലുകാരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് കരേക്കയുടെ ജഴ്സിയിൽ ഞാൻ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.