ഈസ്​റ്റ്​ ബംഗാളും ഐ.എസ്​.എല്ലിലേക്ക്​

കൊൽക്കത്ത: മോഹൻ ബഗാന്​ പിന്നാലെ കൊൽക്കത്തൻ കരുത്തരായ ഈസ്​റ്റ്​ ബംഗാളും ഇന്ത്യൻ സുപ്പർ ലീഗിലേക്ക് ചേക്കേറ ുന്നു​. ഐ.എസ്​.എൽ പ്രവേശനത്തിനാവശ്യമായ ചരടുവലികൾ ഈസ്​റ്റ്​ ബംഗാൾ തുടങ്ങിക്കഴിഞ്ഞതായാണ്​ റിപ്പോർട്ട്​.

ല ോക്​ഡൗണിന്​ ശേഷം പ്രവേശനം സംബന്ധിച്ച അപേക്ഷ ഇൗസ്​റ്റ്​ ബംഗാൾ സമർപ്പിക്കുമെന്ന്​ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ടീമിൻെറ അടിത്തറ ഭദ്രമാക്കുന്നതിൻെറ ഭാഗമായി കൂടുതൽ നിക്ഷേപകരെയും ഈസ്​റ്റ്​ ബംഗാൾ തേടിക്കൊണ്ടിരിക്കുകയാണ്​​. അമേരിക്കൻ കമ്പനിയായ പ്രോക്​ടർ ആൻഡ്​ ഗാംബിളിനെ സ്​പോൺസർഷിപ്പിനായി അവർ സമീപിച്ചു കഴിഞ്ഞു​.

ബുധനാഴ്​ച നടന്ന ഐ.എസ്​.എൽ സംഘാടകരായ ഫുട്​ബാൾ സ്​പോർട്​സ്​ ഡെവലപ്​മ​​െൻറ്​ ലിമിറ്റഡിൻെറ യോഗത്തിൽ​ അടുത്ത സീസണിലെ ടീമുകളുടെ എണ്ണം 12ആക്കി ഉയർത്തുന്ന കാര്യമായിരുന്നു പ്രധാന അജണ്ട​. നേരത്തെ ഐ.എസ്​.എൽ ചാമ്പ്യൻമാരായ എ.ടി.കെയുമായി ലയിച്ച മോഹൻ ബഗാൻ ഇന്ത്യയിലെ ഒന്നാം നിര ലീഗിലേക്ക്​ ചേക്കേറിയ അന്ന്​ തുടങ്ങിയതാണ്​ ഈസ്​റ്റ്​ ബംഗാളിൻെറ പ്രവേശനം സംബന്ധിച്ചുള്ള അഭ്യുഹങ്ങൾ.

ഏഷ്യൻ ഫുട്​ബാൾ ഫെഡറേഷനും (എ.എഫ്​.സി) അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷനും കഴിഞ്ഞ ഒക്​ടോബറിൽ തയ്യാറാക്കിയ റൂട്ട്​മപ്പിൽ​ 2020-21 സീസണിൽ രണ്ട്​ പുതിയ ടീമുകൾ ഐ.എസ്​.എല്ലിലെത്തുമെന്ന്​ തീരുമാനിച്ചിരുന്നു. പഞ്ചാബ്​ എഫ്​.സി ടീമും ഐ.എസ്​.എല്ലിലെത്താൻ ശ്രമം നടത്തുന്നതായി റി​േപ്പാർട്ടുകളുണ്ട്​.

Tags:    
News Summary - East Bengal set to join ISL in 2020- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.