ഒന്നാം നമ്പർ ഗോളിക്ക്​ പരിക്ക്​; ലോകകപ്പിന്​ 45കാരൻ അൽ ഹാദരിയെ ഇൗജിപ്​ത്​ തിരിച്ചുവിളിക്കും

കൈറോ: ലോകകപ്പ്​​ പോരാട്ടം അടുത്തിരിക്കെ ഇൗജിപ്​തിന്​ തിരിച്ചടിയായി ഒന്നാം നമ്പർ ഗോളിയുടെ പരിക്ക്​. അഹ്​മദ്​ അൽ ഷെനാവിക്കാണ്​ പരിക്കേറ്റ്​ ലോകകപ്പ്​ നഷ്​ടമാവുമെന്നുറപ്പായത്​. ഇതോടെ വെറ്ററൻ ഗോളി ഇസാം അൽ ഹാദരിയെ തിരിച്ചുവിളിക്കേണ്ടിവരും.

45 കാരനായ അൽഹാദരി റഷ്യയിൽ വലകാത്താൽ ലോകകപ്പ്​ കളിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനെന്ന റെക്കോഡ്​ സ്വന്തം പേരിലാക്കും. ഇൗജിപ്​തിനായി 156 മത്സരങ്ങൾക്കായി അൽഹാദരി വലകാത്തിട്ടുണ്ട്​.

ഇൗജിപ്​തിലെ ഒന്നാം ഡിവിഷൻ ക്ലബ്​ സെമലക്കായുടെ ഗോളിയായ അഹ്​മദ്​ അൽ ഷെനാവിക്ക്​ അൽ ഇത്തിഹാദിനെതിരായ മത്സരത്തിനിടെയാണ്​ തോളെല്ലിന്​ പരിക്കേറ്റത്​. മൂന്നു മാസത്തോളം വിശ്രമം വേണമെന്നാണ്​ ​ടീം ഡോക്​ടർമാർ അറിയിച്ചത്​. ഗ്രൂപ്​ ‘എ’യിൽ റഷ്യ, സൗദി അറേബ്യ, ഉറൂഗ്വായ്​ ടീമുകളോടൊപ്പമാണ്​ ഇൗജിപ്​ത്​. 

Tags:    
News Summary - Egypt's 45-year-old goalie El-Hadary- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.