സോൾ: അന്യംനിന്നുപോയ ലോകകിരീടം തേടിയുള്ള ഇംഗ്ലീഷുകാരുടെ കാത്തിരിപ്പിന് അഞ്ച് പതിറ്റാണ്ടിനിപ്പുറം കൗമാരപ്പടയിലൂടെ സാക്ഷാത്കാരം. അണ്ടർ-20 ഫുട്ബാൾ ലോകകപ്പ് ഫൈനലിൽ വെനിസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഇംഗ്ലീഷ് കൗമാരം ലോകകിരീടം നാട്ടിലെത്തിച്ചു. 1966ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിലേക്ക് ലോകകിരീടം എത്തുന്നത്. 35ാം മിനിറ്റിൽ ഡൊമിനിക് കാൾവെർട്ട് ലൂയിസ് നേടിയ ഗോളും രണ്ടാം പകുതിയിൽ ഗോളി ഫ്രെഡി വുഡ്മാെൻറ പെനാൽറ്റി സേവുമാണ് ഇംഗ്ലണ്ടിനെ ലോകത്തിെൻറ നെറുകയിലെത്തിച്ചത്.
ഫുട്ബാളിലായാലും ക്രിക്കറ്റിലായാലും മികച്ച ടീമുണ്ടായിട്ടും ലോകകിരീടം മാത്രം ഇംഗ്ലണ്ടുകാർക്ക് അകലെയായിരുന്നു. 51 വർഷം മുമ്പ് ബോബി മൂറിെൻറ ഇംഗ്ലീഷ് ടീം ലോക ഫുട്ബാൾ കിരീടമുയർത്തിയതിെൻറ മേന്മപറഞ്ഞ് പിടിച്ചുനിന്നിരുന്ന ഇംഗ്ലണ്ട് പലപ്പോഴും ചരിത്രത്തിെൻറ പടിവാതിൽക്കൽ കാലിടറിവീണു. ഇക്കുറി ഇതാവർത്തിക്കില്ലെന്നുറപ്പിച്ച് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് 4-3-3 എന്ന ശൈലിയിലാണ് കോച്ച് പോൾ സിംപ്സൺ ടീമിനെ കലാശപ്പോരിനിറക്കിയത്. മറുഭാഗത്താകെട്ട, ടൂർണമെൻറിലുടനീളം ആക്രമണ ഫുട്ബാൾ അഴിച്ചുവിട്ട വെനിസ്വേലൻ നിര 4-4-2 ശൈലിയിലും അണിനിരന്നു. ഇരുടീമും ഒപ്പത്തിനൊപ്പം പോരടിച്ച മത്സരത്തിെൻറ പത്താം മിനിറ്റിൽ വെനിസ്വേലയെ തേടി ആദ്യ ആക്രമണമെത്തി. പെനാൽറ്റി േബാക്സിനുള്ളിൽനിന്ന് ഡൊമിനിക് സോളങ്ക് സ്കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും ദുർബലമായ ഷോട്ട് ഗോളിയുടെ കൈപ്പിടിയിലൊതുങ്ങി.
24ാം മിനിറ്റിൽ 35 വാര അകലെനിന്ന് വെനിസ്വേലൻ താരം ലൂസിന തൊടുത്ത ഫ്രീകിക്ക് േഗാൾപോസ്റ്റിലുരുമ്മി പുറത്തേക്ക് തെറിച്ചു. പത്ത് മിനിറ്റിനപ്പുറം ഇംഗ്ലണ്ട് കാത്തിരുന്ന ഗോളെത്തി. ലൂയിസ് കുക്കിെൻറ ഫ്രീകിക്കാണ് ഗോളിലേക്ക് വഴിതുറന്നത്. വെനിസ്വേലൻ പ്രതിരോധത്തെ മറികടന്നെത്തിയ ഫ്രീകിക്ക് എവർട്ടൻ സ്ട്രൈക്കർ ഡൊമിനിക് കാൾവെർട്ട് ലൂയിസ് ഗോളാക്കാൻ ശ്രമിച്ചെങ്കിലും ഗോളി വൾക്കർ ഫാരിനസ് തട്ടിയകറ്റി. എന്നാൽ, പന്ത് വീണ്ടും കാലിലേക്ക് വീണുകിട്ടിയ കാൾവെർട്ട് വലയിലേക്ക് തട്ടിയിടുകയായിരുന്നു. 75ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയതും വെനിസ്വേലക്ക് തിരിച്ചടിയായി. അഡെൽബെർേട്ടാ പെനാറാേൻറാ തൊടുത്ത പെനാൽറ്റി തടുത്തിട്ട് ന്യൂകാസിലിെൻറ ഇംഗ്ലീഷ് ഗോളി ഫ്രെഡി വുഡ്മാൻ വെനിസ്വേലയുടെ പ്രതീക്ഷകൾ തകിടംമറിച്ചു. ഫൈനലിൽ പരാജയപ്പെെട്ടങ്കിലും തലയുയർത്തിയാണ് വെനിസ്വേല മടങ്ങുന്നത്. ആദ്യമായാണ് അവർ ഫിഫയുടെ ഏതെങ്കിലുമൊരു ടൂർണമെൻറിെൻറ ഫൈനലിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.