മാഡ്രിഡ്: സമീപകാലത്ത് മികവു പുലർത്താനാവാതെ ഉഴറുന്ന ബ്രസീൽ താരം ഫിലിപ് കുടീഞ് ഞോയെ കൈയൊഴിയാൻ ബാഴ്സലോണ താൽപര്യം കാണിച്ചുതുടങ്ങിയതോടെ വലവിരിച്ച് ഇംഗ്ലീഷ് ക്ലബുകൾ. രണ്ടു വർഷം മുമ്പ് സ്പെയിനിലെത്തിയ കുടീഞ്ഞോ കഴിഞ്ഞ സീസണിൽ വായ്പാടിസ്ഥാനത്തിൽ ബയേൺ മ്യൂണിക്കിലായിരുന്നു പന്തു തട്ടിയത്.
അവിടെയും കാര്യമായി തിളങ്ങാനാവാെത വന്നത് തിരിച്ചടിയായിരുന്നു. ഇതിനിടെ പഴയ തട്ടകമായ പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ അവസരമൊരുക്കി ചെൽസിക്കു പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം, ലെസ്റ്റർ സിറ്റി ടീമുകളാണ് രംഗത്തെത്തിയിരിക്കുന്നത്്. ചെൽസി കുടീഞ്ഞോക്കു വേണ്ടി പ്രാഥമിക നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ചെൽസി, യുനൈറ്റഡ്, ടോട്ടൻഹാം, ലെസ്റ്റർ സിറ്റി ടീമുകളാണ് രംഗത്തുള്ളത്. 1359 കോടിയാണ് ബാഴ്സ കുടീഞ്ഞോക്കായി മുടക്കിയിരുന്നത്. ഏകദേശം 500 കോടി മുടക്കാൻ തയാറായാൽ കുടീഞ്ഞോയെ വിട്ടുനൽകാൻ ഒരുക്കമാണെന്ന് ബാഴ്സ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.