ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് പ്രീക്വാർട്ടർ വമ്പൻ പോരാട്ടങ്ങൾക്ക് വേദിയാകും. ചാമ്പ് യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന് ആഴ്സനൽ എതിരാളിയാകുേമ്പാൾ മാഞ്ചസ്റ്റർ യു നൈറ്റഡിന് ചെൽസിയാണ് വെല്ലുവിളി ഉയർത്താനുള്ളത്.
വ്യാഴാഴ്ച നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കെയനസ് ഡോൺസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ലിവർപൂൾ പ്രീക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്.
മൂന്നാം ഡിവിഷൻ ക്ലബായ റോഷ്ഡെയ്ലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന് മറികടന്നാണ് യുനൈറ്റഡ് അവസാന 16ലെത്തിയത്. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരം മുഴുവൻ സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് വിധിനിർണയം ഷൂട്ടൗട്ടിലെത്തിയത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ചെൽസി 7-1െൻറ വമ്പൻ ജയവുമായാണ് റെഡ്ഡെവിൾസിനെതിരായ മത്സരത്തിന് ടിക്കറ്റെടുത്തത്. പോർട്സ്മൗത്തിനെ തോൽപിച്ച സതാംപ്ടണിന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളി. ഒക്ടോബർ 29 മുതൽ നാലാം റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കമാകും.
അഞ്ചിൽ അഞ്ചും ജയിച്ച് ഇൻറർ റോം: കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ച് അേൻറാണിയോ കോണ്ടെ പരിശീലിപ്പിക്കുന്ന ഇൻറർ മിലാൻ ഇറ്റാലിയൻ സീരി എയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലാസിയോയെ എതിരില്ലാത്ത ഒരുഗോളിന് തോൽപിച്ചാണ് ഇൻറർ 15 പോയൻറുമായി യുവൻറസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 23ാം മിനിറ്റിൽ ഇറ്റാലിയൻ താരം ഡാനിലോ ഡിആംബ്രോസിയോയുടെ വകയായിരുന്നു വിജയഗോൾ. മറ്റ് മത്സരങ്ങളിൽ ഫിയോറൻറീന സാംപ്ദോറിയയെയും പാർമ സസോലോയെയും തോൽപിച്ചപ്പോൾ കരുത്തരായ നാപോളിയെ ഏകപക്ഷീയമായ ഒരു ഗോളിന് കാഗ്ലിയാരി അട്ടിമറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.