ലണ്ടൻ: ഇംഗ്ലണ്ടിൽ ഇന്ന് വിധിനിർണയ രാവാണ്. 2018-19ലെ പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലേക ്കോ, അതോ ഇത്തവണയും ഇത്തിഹാദ് സ്റ്റേഡിയത്തിലെ രാജകീയ ഷെൽഫിലേക്കോ എന്ന കാര്യത്ത ിൽ ഇന്ന് തീരുമാനമാവും. സീസണിലെ അവസാന മത്സരത്തിൽ ലിവർപൂൾ വോൾവർഹാംപ്റ്റണിനേ ാടും മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റൺ ഹോവ് ആൽബിയോണിനോടും ഏറ്റുമുട്ടും. 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ, മാഞ്ചസ്റ്റർ സിറ്റി (95) ഒന്നും ലിവർപൂൾ (94) രണ്ടാമതുമാണ്. ഇന്ന് ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നിലനിർത്താം. സിറ്റി സമനിലയിലാവുകേയാ തോൽക്കുകയോ ചെയ്താൽ മാത്രമേ ലിവർപൂളിന് കിരീട പ്രതീക്ഷവേണ്ടതുള്ളൂ. സിറ്റിക്കും ലിവർപൂളിനൊപ്പം ചെൽസിയും (71 പോയൻറ്) ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. നാലാം സ്ഥാനത്തിനായി ടോട്ടൻഹാമും (70) ആഴ്സനലും (67 പോയൻറ്) തമ്മിലാണ് മത്സരം.
സമ്മർദമില്ലാതെ സിറ്റി
സമ്മർദമില്ലാതെയാണ് സിറ്റി മത്സരത്തിനിറങ്ങുന്നതെന്ന് കോച്ച് പെപ് ഗ്വാർഡിയോള വ്യക്തമാക്കിക്കഴിഞ്ഞു. നിവലിലെ ഫോമിൽ സിറ്റിയെ ബ്രൈറ്റൺ ഹോവന് മറികടക്കണമെങ്കിൽ അത്ഭുതം സംഭവിക്കണം. 17ാം സ്ഥാനക്കാരാണ് അവർ. ഇൗ സീസണിലെ രണ്ടു മത്സരങ്ങളടക്കം നാലു തവണ ഏറ്റുമുട്ടിയപ്പോൾ നാലിലും ജയം സിറ്റിക്കൊപ്പമായിരുന്നു. മാത്രമല്ല, പ്രീമിയർ ലീഗിലെ അവസാന എട്ടു മത്സരങ്ങളിൽ ബ്രൈറ്റൺ ജയിച്ചിേട്ടയില്ല. എന്നിരുന്നാലും അവസാന മത്സരങ്ങളിൽ ആഴ്സനലിനെയും ന്യൂകാസിലിനെയും സമനിലയിൽ തളച്ചാണ് ബ്രൈറ്റണിെൻറ വരവ്. ഇന്ന് ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റി 2009നു ശേഷം പ്രീമിയർ ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ക്ലബാവും. 10 വർഷങ്ങൾക്കുമുമ്പ് മാഞ്ചസ്റ്റർ യുനൈറ്റഡാണ് അവസാനമായി കിരീടം നിലനിർത്തിയവർ. അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ വിൻസെൻറ് കൊംപനി നേടിയ വണ്ടർ ഗോളിലായിരുന്നു സിറ്റിയുടെ ജയം. പരിക്കേറ്റ് പുറത്തായിരുന്ന മധ്യനിരയിലെ മാന്ത്രികൻ കെവിൻ ഡിബ്രൂയിൻ തിരിച്ചെത്തുന്നത് സിറ്റിക്ക് ആശ്വാസമാണ്.
പ്രതീക്ഷയോടെ ലിവർപൂൾ
സീസണിലെ അട്ടിമറിക്കാരാണ് വോൾവർഹാംപ്റ്റൺ. ഇൗ സീസണിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് 16 ജയവും ഒമ്പത് സമനിലയുമടക്കം ഏഴാം സ്ഥാനത്തുണ്ട്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ലിവർപൂളിന് വോൾവർഹാംപ്റ്റണിനെ തോൽപിച്ചിരുന്നെങ്കിലും എഫ്.എ കപ്പിൽ ലിവർപൂളിന് അവരുടെ മുന്നിൽ കാലിടറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.