ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ സൂപ്പർ സൺഡേ; ചാമ്പ്യൻസ്​ ലീഗിലേക്ക്​ ആരൊക്കെ?

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സീസണിന്​ ഞായറാഴ്​ച സമാപനം. കിരീടം നേരത്തേ കൊണ്ടുപോയെങ്കിലും ലാസ്​റ്റ്​ മാച്ച്​ ഡേ അതിജീവിനത്തി​നും പ്രതാപം കാക്കാൻ വേണ്ടിയുള്ള അങ്കങ്ങൾകൊണ്ട്​ ആവേശഭരിതമാണ്​. മുൻ ചാമ്പ്യന്മാരായ ​ചെൽസി, മാഞ്ചസ്​റ്റർ യുനൈറ്റഡ്​, ലെസ്​റ്റർ സിറ്റി ടീമുകൾക്ക്​ ചാമ്പ്യൻസ്​ ലീഗ്​ ടിക്കറ്റുറപ്പിക്കാനുള്ള പോരാട്ടമാണിത്​. എന്നാൽ, ബേൺമൗത്ത്​, വാറ്റ്​ഫോഡ്​,ആസ്​റ്റൻ വില്ല ടീമുകൾക്ക്​ അതിജീവനത്തിനുള്ള അങ്കവും. യൂറോപ ലീഗ്​ പരിധിക്ക്​ പുറത്തുള്ള ടോട്ടൻഹാമിന്​ ​ക്രിസ്​റ്റൽ പാലസിനെതിരെ ജയിക്കുകയും, മുന്നിലുള്ള വോൾവ്​സ്​ ചെൽസിയോട്​ തോൽക്കുകയും ചെയ്​താൽ യൂറോപ യോഗ്യതാ റൗണ്ടിൽ കളിക്കാം.

ചാമ്പ്യൻസ്​ ലീഗിലേക്ക്​ ആര്​?

ലിവർപൂളും (96), മാഞ്ചസ്​റ്റർ സിറ്റിയും (78) ഇതിനകം ചാമ്പ്യൻസ്​ ലീഗ്​ ടിക്കറ്റുറപ്പിച്ചു. ശേഷിച്ച രണ്ട്​ സ്​ഥാനത്തിനാണ്​ മൂന്ന്​ പേരുടെ പോരാട്ടം.

മാഞ്ചസ്​റ്റർ യുനൈറ്റഡ്​ (63): മാഞ്ചസ്​റ്ററിന്​ ഇന്ന്​ ലെസ്​റ്റർ സിറ്റിയാണ്​ എതിരാളി. ഒരു സമനിലകൊണ്ട്​ യുനൈറ്റഡിന്​ നാലിൽ ഒന്നായി യോഗ്യത ഉറപ്പിക്കാം. ജയിച്ചാൽ മൂന്നാം സ്​ഥാനവും. ​േതാറ്റാൽ സമവാക്യങ്ങൾ മാറിമറിയും.

ചെൽസി (63): വോൾവർഹാംപ്​ടനാണ്​ ഇന്ന്​ ചെൽസിയുടെ എതിരാളി. സമനിലകൊണ്ട്​ നാലിൽ ഒന്നായി മാറാം. ​തോറ്റാൽ, യുനൈറ്റഡ്​ - ലെസ്​റ്റർ ഫലം നിർണായകമാവും. ​

ലെസ്​റ്റർ സിറ്റി (62): യുനൈറ്റഡിനെതിരെ ജീവന്മരണ പോരാട്ടം ജയിച്ചാലേ ലെസ്​റ്ററിന്​ രക്ഷയുള്ളൂ. സമനിലയായാൽ ചെൽസി തോൽക്കണം. എങ്കിൽ ഗോൾവ്യത്യാസത്തിലെ മുൻതൂക്കം അനുഗ്രഹമാവും.

തരംതാഴാതിരിക്കാൻ
ആസ്​റ്റൻ വില്ല (17ാം സ്​ഥാനം, 34 പോയൻറ്​), വാറ്റ്​ഫോഡ്​ (18-34), ബേൺമൗത്ത്​ (19-31) എന്നിവർക്കാണ്​ ജീവന്മരണ പോരാട്ടം. കഴിഞ്ഞ കളിയിൽ വാറ്റ്​ഫോഡ്​ സിറ്റിയോട്​ തോൽക്കുകയും ആസ്​റ്റൻ വില്ല ആഴ്​സനലിനെതിരെ ജയിക്കുകയും ചെയ്​തതോടെ സങ്കീർണമായി. ഇന്ന്​, ആസ്​റ്റൻ വില്ല x വെസ്​റ്റ്​ ഹാം യുനൈറ്റഡ്​, ​വാറ്റ്​ഫോഡ്​ x ആഴ്​സനൽ, ബേൺമൗത്ത്​ x എവർട്ടൻ എന്നിവർ തമ്മിലാണ്​ മത്സരം.

Tags:    
News Summary - english premier league super sunday -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.