ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിൽ കുറവ് വരാത്ത സാഹചര്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ല ീഗ് മത്സരങ്ങൾ കാണാൻ ആരാധകർ ഏപ്രിൽ അവസാന വാരം വരെ കാത്തിരിക്കണം. സാഹചര്യം വിലയി രുത്താൻ ചേർന്ന 20 ക്ലബുകളുടെ യോഗത്തിലാണ് ഏപ്രിൽ 30 വരെ ഇംഗ്ലണ്ടിൽ ആഭ്യന്തര ഫുട്ബാൾ മത്സരവിലക്ക് നീട്ടാൻ ഫുട്ബാൾ അസോസിയേഷൻ (എഫ്.എ) തീരുമാനിച്ചത്. നേരത്തേ ഏപ്രിൽ മൂന്ന് വരെയായിരുന്നു കളികൾ റദ്ദാക്കിയത്. ബ്രിട്ടനിൽ 2500ലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. മാർച്ച് ഒമ്പതിനാണ് അവസാന പ്രീമിയർ ലീഗ് മത്സരം നടന്നത്. മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീളുന്ന സാഹചര്യത്തിൽ എന്തു വിലകൊടുത്തും സീസൺ പൂർത്തീകരിക്കാൻ എഫ്.എ നിയമം പരിഷ്കരിക്കാനും ആലോചനയുണ്ട്. ജൂൺ ഒന്നിനകം സീസൺ അവസാനിപ്പിക്കണമെന്നാണ് ചട്ടം.
82 പോയൻറുമായി പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലുള്ള ലിവർപൂളിന് രണ്ട് ജയം മാത്രമകലെയാണ് കന്നി കിരീടം. ചാമ്പ്യൻസ് ലീഗ് ബർത്തിനും തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കാനും കടുത്ത മത്സരങ്ങളാണ് ഇനി കാത്തിരിക്കുന്നത്. മൊത്തം 92 മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. രണ്ടാം ഡിവിഷനിൽ ലീഡ്സും വെസ്റ്റ്ബ്രോമും സ്ഥാനക്കയറ്റ പ്രതീക്ഷയിലാണ്.
യൂറോകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിയതിനാൽ ജൂൺ 30നകം സീസൺ ഫിനിഷ് ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിനോടകം നൂറിലേെറപ്പേർ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്. ആഴ്സനൽ കോച്ച് മൈക്കൽ ആർട്ടേറ്റ, ചെൽസി വിങ്ങർ കല്ലം ഹഡ്സൺ ഒഡോയ് എന്നിവരാണ് ഇംഗ്ലണ്ടിൽ ഫുട്ബാൾ രംഗത്ത് രോഗം ബാധിച്ച പ്രമുഖർ. ഒന്നിലേറെ ടീമുകൾ സ്വയം നിരീക്ഷണത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.