ലണ്ടൻ: ലോകത്തേറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ വീണ്ടും പന്തുരുളുന്നത് സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകുമെന്നിരിക്കെ മുൻനിര ടീമുകളും ‘പിൻബെഞ്ചുകാരും’ തമ്മിൽ അഭിപ്രായഭിന്നത രൂക്ഷം. കളി പുനരാരംഭിക്കണമെന്ന് പ്രമുഖർ ആവശ്യപ്പെടുേമ്പാൾ പിൻബെഞ്ചുകാർ അത്ര താൽപര്യം കാണിക്കുന്നില്ലെന്നാണ് സൂചന.
അമേരിക്കക്കുപിറകിൽ ലോകത്തെ കോവിഡ് ഹോട്സ്പോട്ടായി തുടരുന്ന ബ്രിട്ടൻ കളി പുനരാരംഭിക്കാവുന്ന സ്ഥിതിയിലല്ലെന്ന് ബ്രൈറ്റൺ, ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം, വാറ്റ്ഫോഡ് തുടങ്ങിയവ കരുതുന്നു. ആദ്യ 20ൽ ആറു ടീമുകൾ കളി പുനരാരംഭിക്കുന്നതിന് എതിരാണെന്ന് വാറ്റ്ഫോഡ് ചെയർമാൻ സ്കോട്ട് ഡക്സ്ബറി പറഞ്ഞു. പ്രീമിയർ ലീഗ് സീണൺ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ക്ലബുകൾക്കിടയിൽ ചർച്ച ഔദ്യോഗികമായി നടക്കാനിരിക്കെ 14 ടീമുകൾ അനുകൂലിച്ചാൽ വീണ്ടും തുടങ്ങാൻ സർക്കാർ സമ്മതം മൂളിയേക്കും.
വിഷയത്തിൽ അന്തിമ തീരുമാനം സർക്കാറിനാണ്. പോയൻറ് പട്ടികയിൽ നോർവിച്, ആസ്റ്റൺ വില്ല, ബേൺമൗത് എന്നിവയാണ് നിലവിൽ അവസാന സ്ഥാനത്തുള്ളത്. കളി വീണ്ടും നടന്നില്ലെങ്കിൽ സ്വാഭാവികമായി തരംതാഴ്ത്തൽ ഭീഷണിയിലാണ് ഈ ക്ലബുകൾ. ഈ ഭീഷണിയുമായി ഇവയെ സ്വാധീനിക്കാനാണ് മുൻനിര ക്ലബുകൾ ശ്രമിക്കുന്നത്. അഭിപ്രായഭിന്നത പരസ്യമായാൽ ജനം എതിരാകുമെന്ന ആശങ്കയും ക്ലബുകൾക്കുണ്ട്.
ജൂൺ 12ന് കളി പുനരാരംഭിക്കാനാണ് പ്രീമിയർ ലീഗ് സംഘാടകർ കണക്കുകൂട്ടുന്നത്. മിക്ക നഗരങ്ങളും കോവിഡ് ഹോട്സ്പോട്ടുകളായി തുടരുന്നതിനാൽ 10 നിഷ്പക്ഷ വേദികളിൽ കളി നടത്തണമെന്നാണ് ആരോഗ്യ വകുപ്പിെൻറയും പൊലീസിെൻറയും നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.