ലണ്ടൻ: ബുധനാഴ്ച രാത്രി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് കാളരാത്രിയായിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കൊടുത്തും വാങ്ങിയും താരങ്ങളെ മാറ്റിപ്പരീക്ഷിച്ചിട്ടും രണ്ടു ഗ്ലാമർ ക്ലബുകൾക്ക് അടിപതറി. നിലവിലെ കിരീട ജേതാക്കളായ ചെൽസി, ബേൺമൗത്തിനു മുന്നിൽ 3-0ത്തിന് തോറ്റപ്പോൾ, രണ്ടാം സ്ഥാനത്ത് കുതിച്ചിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് ടോട്ടൻഹാമിനു (2-0) മുന്നിലാണ് തോൽവി സമ്മതിച്ചത്. 25ാം മത്സരത്തിലും ജയിച്ചതോടെ 15 പോയൻറ് ലീഡുമായി സിറ്റി കിരീടത്തിലേക്ക് കുതിക്കുകയും ചെയ്തു. വെസ്റ്റ് ബ്രോംവിച്ചിനോട് 3-0ത്തിനാണ് സിറ്റിയുടെ ജയം.
സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലായിരുന്നു ചെൽസിയുടെ നാണംകെട്ട തോൽവി. മിച്ചി ബാറ്റ്ഷുഹായ് ക്ലബ് വിട്ടതും മൊറാറ്റക്ക് പരിക്കേറ്റതും ചാമ്പ്യന്മാർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലായിരുന്നു (51, 64, 67) ബേൺമൗത്തിെൻറ മൂന്നു ഗോളുകളും. അതേസമയം, അലക്സി സാഞ്ചസ് എത്തിയിട്ടും മാഞ്ചസ്റ്റർ യുനൈറ്റഡിന് കാര്യമായ മാറ്റമുണ്ടായിട്ടില്ലായെന്നു തെളിക്കുന്നതാണ് കഴിഞ്ഞദിവസത്തെ കളി. ടോട്ടൻഹാം താരം ക്രിസ്റ്റ്യൻ എറിക്സൺ 11ാം സെക്കൻഡിൽ തന്നെ യുനൈറ്റഡിെൻറ വലയിൽ പന്തെത്തിച്ചപ്പോൾ, മറ്റൊന്ന് സെൽഫ് ഗോളായിരുന്നു. ഫെർണാൻഡീന്യോ, ഡിബ്രൂയിൻ, അഗ്യൂറോ എന്നിവരാണ് വെസ്റ്റ്ബ്രേംവിച്ചിനെതിരെ സിറ്റിക്കായി ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ എവർട്ടൻ 2-1ന് ലെസ്റ്റർ സിറ്റിയെ േതാൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.