​പ്രീമിയർ ലീഗ്​: ടോട്ടൻഹാമിന്​ ജയം; ലെസ്​റ്ററിന്​ തോൽവി

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്​സ്​പറിന്​ കാഡിഫ്​ സിറ്റിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളി​​െൻറ ജയം. എട്ടാം മിനിറ്റിൽ എറിക്​ ഡിയർ നേടിയ ഗോളിലാണ്​ ടോട്ടൻഹാം കളി ജയിച്ചത്​. ഇതോടെ, പോയൻറ്​ പട്ടികയിൽ മൗറീസിയോ പൊച്ചട്ടിനോയുടെ സംഘം 18 പോയൻറുമായി മൂന്നാമതെത്തി.

അതേസമയം, ​എവർട്ടൻ മുൻ ചാമ്പ്യന്മാരായ ലെസ്​റ്റർ സിറ്റിയെ 2-1ന്​ തോൽപിച്ചു. റിച്ചാർലിസൺ ഗിൽഫി സിഗറോസൺ എന്നിവരാണ്​ ലെസ്​റ്ററിനായി ഗോൾ നേടിയത്​.ബേൺമൗത്ത്​ 4-0ത്തിന്​ വാറ്റ്​ഫോഡിനെയും വോൾവെർ ഹാംപ്​റ്റൺ 1-0ത്തിന്​ ക്രിസ്​റ്റർ പാലസിനെയും തോൽപിച്ചു.
Tags:    
News Summary - epl- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.