ലണ്ടൻ: പിയറെ എംറിക് ഒബൂമെയാങ്ങിെൻറ പെനാൽറ്റി കാത്ത ഹ്യൂഗോ ലോറിസായിരുന്നു ആഴ്സനലിനെതിരെ ടോട്ടൻഹാമിെൻറ ഹീറോ. ഇത്തവണ കൂടി കൈവിട്ടിരുന്നെങ്കിൽ ടോട്ടൻഹാമിന് ഹാട്രിക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നേനെ. പെനാൽറ്റി ഗതി നിർണയിച്ച ടോട്ടൻഹാം-ആഴ്സനൽ മത്സരം 1-1ന് സമനിലയിലായി. സീസണിൽ 20 ജയവും എട്ടു തോൽവിയുമുള്ള ടോട്ടൻഹാമിെൻറ ആദ്യ സമനിലയാണിത്. 29 മത്സരങ്ങൾ പൂർത്തിയായപ്പോൾ, ടോട്ടൻഹാം 61 പോയൻറുമായി മൂന്നാമതും ഗണ്ണേഴ്സ് 57 പോയൻറുമായി നാലാമതുമാണ്.
വീറും വാശിയുമുള്ള മത്സരമായിരുന്നു നോർത്ത് ലണ്ടൻ ഡർബി. ബേൺലിയോടും ചെൽസിയോടും തോറ്റാണ് ടോട്ടൻഹാം ആഴ്സനലിനെതിരെ ഇറങ്ങിയത്. എതിർ തട്ടകത്തിലാണെങ്കിലും ആഴ്സനൽ തുടക്കം മുതലേ ആക്രമിച്ചു കളിച്ചു. കൂടുതൽ വൈകാതെ അവർ ഗോളടിക്കുകയും ചെയ്തു. 16ാം മിനിറ്റിൽ ലാകസറ്റെയടെ പാസിൽനിന്ന് ആരോൺ റാംസിയാണ് ഗോൾ നേടിയത്. ഇതോടെ ഉണർന്നുകളിച്ച ഹാരി കെയ്നും സംഘവും തിരിച്ചടിക്കാൻ വിയർപ്പൊഴുക്കി.
പക്ഷേ, ആദ്യ പകുതിയും രണ്ടാം പകുതിയുടെ പാതിയും പിന്നിട്ടിട്ടും മൗറിസിയോ പൊച്ചെറ്റിനോയുടെ സംഘത്തിന് തിരിച്ചടിക്കാനായില്ല. ഒടുവിൽ 75ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വിധിയെഴുതി. അവസരം ഹാരി കെയ്ൻ ഗോളാക്കുകയും ചെയ്തു. 1-1ന് സമനിലയിലായതോടെ കളി മുറുകി. ഇരുടീമുകളും വിജയഗോളിനായി ആക്രമണം കനപ്പിച്ചു. 90ാം മിനിറ്റിൽ ഒബൂെമയാങ്ങിനെ ഡാവിൻസൺ സാഞ്ചസ് ബോക്സിൽ വീഴ്ത്തിയതിന് ഗണ്ണേഴ്സിന് പെനാൽറ്റി. അവസാന സമയത്തെ സുവർണാവസരം പക്ഷേ ആഴ്സനലിനെ കൈവിടു. ഒബൂെമയാങ്ങിെൻറ സ്പോട്ട് കിക്ക് തടുത്തിട്ട് ലോറിസ് ടോട്ടൻഹാമിനെ കാത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.