ലണ്ടൻ: ലിവർപൂളിെൻറ ഒന്നാം നമ്പർ പദത്തിന് ഒരു ദിവസത്തിെൻറ ആയുസ്സ് കുറിച്ച് വീണ് ടും മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി. ആക്ഷൻ ത്രില്ലർ സിനിമയുടെ ൈക്ലമാക്സ് കണക്കെ മുറുകുന്ന കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും (91 പോയൻറ്) ലിവർപൂളും (90) ഒരു േപായൻറ് വ്യത്യാസത്തിൽ. ഞായറാഴ്ച സായാഹ്നത്തിൽ ബേൺലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് സിറ്റിയുടെ ജയം.
കളിയുടെ ആദ്യ പകുതി മുഴുവൻ ഗോൾരഹിതമായി തുടർന്നതോടെ ലിവർപൂൾ ആരാധകർക്ക് ആശ്വാസമായെങ്കിലും 63ാം മിനിറ്റിൽ സെർജിയോ അഗ്യൂറോ ലക്ഷ്യംകണ്ടു. ഗോൾമുഖത്ത് ഇടതടവില്ലാതെ ആക്രമിച്ച സിറ്റിയെ പ്രതിരോധവും ഗോളി ടോ ഹീറ്റെൻറ മികവും കരുത്താക്കിയാണ് ബേൺലി നേരിട്ടത്. പിന്നീട്, നിർണായക സബ്റ്റിറ്റ്യൂഷനിലൂടെ ഗ്വാർഡിയോള ഗോൾശ്രമം കൂട്ടിയെങ്കിലും സ്കോർ ചെയ്യാനായില്ല.
ഞായറാഴ്ചയിലെ മറ്റൊരു മത്സരത്തിൽ ആഴ്സനലിെൻറ ചാമ്പ്യൻസ് ലീഗ് മോഹം അട്ടിമറിച്ച് ലെസ്റ്ററിെൻറ വിജയാഘോഷം. മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് എട്ടാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റി അഞ്ചാമതുള്ള ആഴ്സനലിനെ വീഴ്ത്തിയത്. 36ാം മിനിറ്റിൽ ഡിഫൻഡർ എയ്ൻസ്ലി നിലസിനെ നഷ്ടമായ ആഴ്സനൽ 10ലേക്ക് ചുരുങ്ങി. രണ്ടാം പകുതിയിലായിരുന്നു ലെസ്റ്ററിെൻറ ഗോളുകൾ. ജാമി വാഡി ഇരട്ട ഗോൾ നേടിയപ്പോൾ, യൂറി ടീൽമാൻസ് ഒരു ഗോളും നേടി. 66 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് ആഴ്സനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.