മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലിവർപൂളിെൻറ വിജയത്തുടർച്ചക്ക് തടയിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ് . ഓൾഡ് ട്രാഫോഡിൽ നടന്ന നേർത്ത്-വെസ്റ്റ് ഡെർബിയിൽ യുനൈറ്റഡ് യൂറോപ്യൻ ചാമ്പ്യന്മാരെ 1-1ന് സമനിലയിൽ തളച്ചു. 36ാം മിനിറ്റിൽ ഡാനിയൽ ജെയിംസിെൻറ അസിസ്റ്റിൽ യുവതാരം മാർകസ് റാഷ്ഫോഡ് യുനൈറ്റഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ സാദിയോ മാനെ തിരിച്ചടിച്ചെങ്കിലും വാർ പരിശോധനയിൽ ഹാൻഡാണെന്ന് തെളിഞ്ഞതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.
ആദ്യ പകുതി അവസാനിക്കുേമ്പാൾ യുനൈറ്റഡ് 1-0ത്തിന് മുന്നിൽ. രണ്ടാം പകുതിയിൽ ശരിക്കും ഉണർന്നുകളിച്ച ലിവർപൂളിന് 85ാം മിനിറ്റിൽ ആഡം ലല്ലാന സമനില സമ്മാനിച്ചു. പരിക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലാഹില്ലാതെയാണ് ലിവർപൂൾ കളത്തിലിറങ്ങിയത്. ഒമ്പത് മത്സരങ്ങളിൽനിന്ന് 25 പോയൻറുമായി ലിവർപൂൾതന്നെയാണ് ഒന്നാമത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 19 പോയൻറാണുള്ളത്. 10 പോയൻറുമായി യുനൈറ്റഡ് 13ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.