ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എവർട്ടൻ സമനിലയിൽ തളച്ചപ്പോൾ ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാമിന് ജയം. വോൾവർഹാംപ്ടനെ 2-1ന് തോൽപിച്ച ടോട്ടൻഹാം പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി.
കളിയുടെ എട്ടാം മിനിറ്റിൽ ലൂകാസ് മൗറയിലൂടെയായിരുന്നു മൗറീന്യോ പട സ്കോറിങ് തുടങ്ങിയത്. എന്നാൽ, രണ്ടാം പകുതിയിലെ 67ാം മിനിറ്റിൽ അഡമ ട്രവോർ വോൾഫ്സിന് സമനില നൽകി. കെയ്നും മൗറയും നയിച്ച മുന്നേറ്റത്തെ പ്രതിരോധിച്ച വോൾഫ്സ് 90 മിനിറ്റും പിടിച്ചുനിന്നെങ്കിലും ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിൽ ടോട്ടനം വിജയഗോൾ കുറിച്ചു.
ക്രിസ്റ്റൻ എറിക്സെൻറ ക്രോസിൽ പന്ത് ഹിറ്റ്ചെയ്ത യാന വെർടോംഗനാണ് സ്കോർ ചെയ്തത്.മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ത്രിമൂർത്തി സംഘത്തെ ഫലപ്രദമായി പിടിച്ചുകെട്ടിയ എവർട്ടൻ 36ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ലീഡ് നേടി. യുനൈറ്റഡ് ഡിഫൻഡർ വിക്ടർ ലെൻഡ്ലോഫാണ് ഗോൾ സമ്മാനിച്ചത്. ഇതിന് മറുപടിക്കായി പൊരുതിയ റെഡ്സിന് 77ാം മിനിറ്റിൽ മാസൻ ഗ്രീൻ വുഡ് സമനില ഗോൾ നൽകി.
പോയൻറ് പട്ടികയിൽ ടോട്ടൻഹാം അഞ്ചും (26) യുനൈറ്റഡ് (25) ആറും സ്ഥാനത്താണ്.
സീരി ‘എ’: യുവൻറസിന് ജയം റോം: ഇറ്റാലിയൻ സീരി ‘എ’യിൽ തകർപ്പൻ ജയത്തോടെ യുവൻറസ് ഒന്നാമത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഉദ്നിസെയെ 3-1ന് തോൽപിച്ചു. 9, 37 മിനിറ്റുകളിലാണ് റൊണാൾഡോ വലകുലുക്കിയത്. ബനൂചിയുടെ വകയായിരുന്നു മൂന്നാംഗോൾ. എ.സി മിലാൻ-സസൗളോ മത്സരം സമനിലയിൽ (0-0) പിരിഞ്ഞു. 16 കളിയിൽ 39 പോയൻറുമായി യുവൻറസ് ഒന്നാമതെത്തി. ഇൻറർ മിലാനാണ് (38) രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.