ലണ്ടൻ: ആദ്യ 60 മിനിറ്റ് സമ്പൂർണ ആധിപത്യവുമായി എതിർനിരയെ ചിത്രത്തിന് പുറത്തുനിർ ത്തുകയും പലവട്ടം എതിർ ഗോൾമുഖത്ത് ഇടിത്തീ വർഷിക്കുകയും ചെയ്തിട്ടും ‘അത്ഭുതകര മായി’ തോറ്റ് ചാമ്പ്യന്മാർ. ടോട്ടൻഹാം േഹാട്സ്പറാണ് എതിരില്ലാത്ത രണ്ടു ഗോളിന് പ ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവിട്ടത്.
ഗോളെന്നുറച്ച അരഡസൻ അവസരങ്ങളെങ്കിലും കളഞ്ഞുകുളിച്ച ആദ്യ പകുതിക്കുശേഷവും കളി നിയന്ത്രിച്ച ഗ്വാർഡിയോളയുടെ പട്ടാളം സീസണിലെ ആറാം തോൽവിയാണ് ഇന്നലെ ചോദിച്ചുവാങ്ങിയത്. അർധാവസരങ്ങളും ഗോളാക്കാനുള്ള പഴയ മിടുക്ക് മറന്ന് പാഞ്ഞുകളിച്ച അർജൻറീന താരം സെർജിയോ അഗ്യൂറോ ആദ്യ പകുതിയിൽ വെറുതെ തുലച്ച ഷോട്ടുകൾ മാത്രം മതിയായിരുന്നു സിറ്റിക്കു ജയിക്കാൻ.
സിറ്റി മുന്നേറ്റത്തിൽ റഹീം സ്റ്റർലിങ്ങും റിയാദ് മെഹ്റസും കാഴ്ചക്കാരാകുകയും ഗുണ്ടോഗൻ പെനാൽറ്റി തുലക്കുകയും ചെയ്തപ്പോൾ മറുവശത്ത്, അരങ്ങേറ്റം ഗോളാക്കി മാറ്റി സ്റ്റീവൻ ബെർഗ്വിനും പട്ടിക തികച്ച സൺ ഹ്യൂങ് മിന്നും ഹോട്സ്പറിനെ അനായാസ ജയത്തിലേക്കു നയിച്ചു.
‘വാറി’െൻറ ഔദാര്യത്തിൽ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ടോട്ടൻഹാം ഗോളി ലോറിസ് അനായാസം തടുത്തിട്ടപ്പോഴേ വരാനിരിക്കുന്ന ദുരന്തം സിറ്റി മണത്തിരുന്നു. അവസരങ്ങൾ പാഴാക്കാൻ പരസ്പരം മത്സരിച്ചവരെ സ്തബ്ധരാക്കി അലക്സാണ്ടർ സിൻചെങ്കോ രണ്ടാം മഞ്ഞ വാങ്ങി മടങ്ങുകകൂടി ചെയ്തതോടെ കളി ടോട്ടൻഹാം ഏറ്റെടുത്തു. പിന്നീട് മൂന്ന് അവസരങ്ങൾ മാത്രം തുറന്നുകിട്ടിയതിൽ രണ്ടും അവർ ഗോളാക്കി മാറ്റുകയും ചെയ്തു.
ഇതോടെ, ഒന്നാമതുള്ള ലിവർപൂളുമായി സിറ്റിയുടെ പോയൻറ് അകലം 22 ആയി. ടോട്ടൻഹാം 37 പോയൻറുമായി അഞ്ചാംസ്ഥാനത്തേക്ക് കയറുകയും ചെയ്തു. മറ്റൊരു മത്സരത്തിൽ ആഴ്സനൽ ദുർബലരായ ബേൺലിയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.