എസ്തബാൻ കാംബിയാസോയെ ലോക ഫുട്ബാൾ ആരാധകർക്ക് എളുപ്പം മറക്കാനാവുമോ? പ്രത്യേകിച്ച് അർജൻറീന ആരാധകർക്ക്. 2006 ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ അർജൻറീന, സെർബിയക്കെതിരെ നേടിയ 24 പാസ് ദൈർഘ്യമുള്ള നീക്കം വലയിലെത്തിച്ച കാംബിയാസോയെ. മെക്സികോ ലോകകപ്പിൽ ഡീഗോ മറഡോണ നേടിയ നൂറ്റാണ്ടിെൻറ ഗോൾ മാത്രമായിരുന്നു അതിന് മുമ്പുവരെ അർജൻറീന ആരാധകരുടെ മനസ്സിലെ അവിശ്വസനീയ ഗോൾ. അതിനുശേഷം കളിച്ചതും അടിച്ചതുമൊന്നും ഫുട്ബാളും ഗോളുമല്ലെന്ന് വിശ്വസിച്ച ആരാധകരുടെ കണ്ണുകളെയായിരുന്നു അന്ന് കാംബിയാസോയും കുട്ടരും വലനെയ്തപോലെയൊരു നീക്കത്തിലൂടെ ഞെട്ടിച്ചത്.
മറഡോണ യുഗത്തിനുശേഷം അർജൻറീന സമ്മാനിച്ച സൂപ്പർതാരങ്ങളിൽ മുമ്പനായ എസ്തബാൻ കാംബിയാസോയും ഫിഫ അണ്ടർ-17 ലോകകപ്പിലൂടെയാണ് ലോകമറിഞ്ഞത്. എക്വഡോർ വേദിയായ 1995ലെ കൗമാര മേളയിലൂടെ. അന്ന് അർജൻറീന മൂന്നാം സ്ഥാനക്കാരായപ്പോൾ കാംബിയാസോ താരമൊന്നുമായില്ല. നാല് ഗോളടിച്ച ഫെർണാണ്ടോ ഗട്ടിയും രണ്ട് ഗോളടിച്ച പാബ്ലോ െഎമറുമായിരുന്നു അന്ന് അർജൻറീനയുടെ മിന്നുംതാരങ്ങൾ. പക്ഷേ, രണ്ടുവർഷം കഴിഞ്ഞുനടന്ന അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ അർജൻറീന കിരീടമണിഞ്ഞപ്പോൾ കാംബിയാസോ താരമായി. ഫൈനലിലെ ആദ്യ ഗോളുമായി ഹീറോയുമായി. 2000ത്തിൽ ദേശീയ ടീമിൽ അരങ്ങേറ്റംകുറിച്ച താരം 11 വർഷത്തിനിടെ 52 മത്സരങ്ങളിൽ കളിച്ചു. റയൽ മഡ്രിഡ്, റിവർ പ്ലേറ്റ്, ഇൻറർമിലാൻ, ലെസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകളിലായി തെക്കനമേരിക്കയിലും യൂറോപ്പിലും നിറഞ്ഞുനിന്നു. 20 വർഷത്തെ കരിയറിനിടെ 23 കിരീടങ്ങൾ. അർജൻറീന ഫുട്ബാളിലെ ചക്രവർത്തി ആൽഫ്രെഡോ െഡസ്റ്റിഫാനോക്കും മുകളിലെ റെക്കോഡ്. ഇപ്പോൾ, 36ാം വയസ്സിൽ ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിനായി ബൂട്ടണിയുന്ന കാംബിയാസോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.