ലണ്ടൻ: ജർമനിയിൽ കളി ചൂടുപിടിച്ചതിെൻറ ആവേശവുമായി യൂറോപ്പിലെങ്ങും കളിപടരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിശ്ചലമായ കളിമൈതാനങ്ങൾക്ക് ജൂണിൽ വിസിൽമുഴക്കം. സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി ‘എ’, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നീ സൂപ്പർ ലീഗ് സീസണുകൾ ജൂൺ മധ്യവാരങ്ങളിൽ വീണ്ടും സജീവമമാവും.
കോവിഡ് തീർത്ത മൂന്നു മാസത്തെ ഇടവേളക്കുശേഷമാണ് പുതിയ രീതികളും ചിട്ടകളുമായി കളിക്കളമുണരുന്നത്. കാണികൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങൾ, സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം പാലിച്ചുമുള്ള മത്സരങ്ങൾ. അങ്ങനെ നീളുന്നു കോവിഡ് കാലത്തെ ഫുട്ബാൾ പരിഷ്കാരങ്ങൾ.
സ്പെയിൻ
സ്പാനിഷ് ലാ ലിഗ പോരാട്ടങ്ങൾ ജൂൺ 11ന് പുനരാരംഭിക്കും. സെവിയ്യയും റയൽ ബെറ്റിസും ഏറ്റുമുട്ടുന്ന സെവിയ്യ ഡെർബിയോടെയാണ് സീസൺ റീ സ്റ്റാർട്ട്. നേരത്തേ വാരാന്ത്യങ്ങളിലായിരുന്നു കളിയെങ്കിൽ, കൂടുതൽ ഇടവേളകളില്ലാതെയാണ് പുനരാരംഭിക്കുന്നത്. രണ്ടു ദിവസത്തിനിടെ റയൽ മഡ്രിഡ് x ഐബർ, റയൽ മയ്യോർക്ക x ബാഴ്സലോണ മത്സരങ്ങൾ പൂർത്തിയാവും. ജൂൈല 19ഓടെ സീസൺ അവസാനിപ്പിക്കും. 11 റൗണ്ട് മത്സരങ്ങളാണ് സീസണിൽ ബാക്കിയുള്ളത്. 27 കളി പൂർത്തിയായപ്പോൾ ബാഴ്സലോണ (58), റയൽ മഡ്രിഡ് (56), സെവിയ്യ (47) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനത്ത്.
ഇംഗ്ലണ്ട്
ലിവർപൂളിെൻറ പ്രാർഥനക്ക് ഉത്തരമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ റീ സ്റ്റാർട്ട്. തങ്ങളുടെ ആദ്യ കിരീടം കോവിഡ് കൊണ്ടുപോവുമോ എന്ന ആശങ്കകൾക്ക് വിരാമമായി സീസൺ ജൂൺ 17ന് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകി. അർധരാത്രിയിലെ മാഞ്ചസ്റ്റർ സിറ്റി x ആഴ്സനൽ, ആസ്റ്റൺ വില്ല x ഷെഫീൽഡ് യുനൈറ്റഡ് മത്സരത്തോടെയാവും കിക്കോഫ്. കോവിഡ് പ്രോട്ടോേകാൾ പാലിച്ചാവും കളി. താരങ്ങളുടെയും ടീമിെൻറയും പരിശീലനം നേരത്തേ ആരംഭിച്ചു. 29 മത്സരം കളിച്ച ലിവർപൂൾ 82 പോയൻറുമായി കിരീടം ഉറപ്പിച്ച് മുന്നേറുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയൻറാണുള്ളത്.
ഇറ്റലി
കോവിഡ് ഏറെ ദുരിതം വിതച്ച ഇറ്റലി കരുതലോടെയാണ് സീസൺ പുനരാരംഭിക്കുന്നത്. മൂന്ന് മാസത്തെ ഇടവേളക്കുശേഷം ജൂൺ 20ന് കളി തുടങ്ങും. ഇറ്റാലിയൻ ഫുട്ബാൾ അധികൃതരുടെ ‘ഹെൽത്ത് പ്രോട്ടോകോളിന്’ കായിക മന്ത്രി വിസെൻസോ സ്പഡഫോറ അനുമതി നൽകി. 12 മത്സരം വരെയാണ് ഓരോ ടീമിനും ബാക്കിയുള്ളത്.
26 കളി പൂർത്തിയായപ്പോൾ യുവൻറസും (63), ലാസിയോയുമാണ് (62) ഒന്നും രണ്ടും സ്ഥാനത്ത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾ ഇതിനകം പരിശീലം ആരംഭിച്ചുകഴിഞ്ഞു.
സങ്കടക്കടലിൽ ഫ്രാൻസ്
കോവിഡ് എന്ന് കേൾക്കുേമ്പാഴേക്കും ഫുട്ബാൾ സീസൺ റദ്ദാക്കി എല്ലാം അടച്ചുപൂട്ടിയതിെൻറ നിരാശയിലാണ് ഫ്രാൻസും ആരാധകരും. ജർമനിയിൽ സീസൺ പുനരാരംഭിച്ച് മനോഹരമായി കളി മുന്നോട്ട് പോവുകയും സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് എന്നിവർ കിക്കോഫ് തീയതി പ്രഖ്യാപിക്കുകയും ചെയ്തതോടെ തങ്ങളുടേത് തിരക്ക് പിടിച്ച തീരുമാനമായിപ്പോയെന്ന് വിലപിക്കുന്നു. അൽപം കൂടി കാത്തിരുന്നെങ്കിൽ ജർമനി മാതൃകയിൽ കളിപുനരാരംഭിക്കാമായിരുന്നുവെന്നാണ് ആരാധകരുടെ വിമർശനം. മുൻകായിക മന്ത്രി പാട്രിക് കാനറും തീരുമാനം നേരത്തെ ആയെന്ന് വിമർശിച്ചു. 10 റൗണ്ട് ബാക്കി നിൽക്കെ ഏപ്രിൽ 28നാണ് പി.എസ്.ജിയെ ജേതാക്കളായി പ്രഖ്യാപിച്ച് സീസൺ അവസാനിപ്പിച്ചത്. ഹെൽത് പ്രോട്ടോകോൾ തയാറാക്കി ജൂണിൽ കളി പുനരാരംഭിക്കാനുള്ള അവസരമാണ് പാഴാക്കിയത്. ക്ലബുകൾക്കും കളിക്കാർക്കും കോടികളുടെ നഷ്ടമുണ്ടാക്കിയതാണ് തീരുമാനമെന്നും പാട്രിക് പറഞ്ഞു. ‘പൊട്ടൻമാരെപ്പോലെ’ എന്നായിരുന്നു ഫ്രഞ്ച് പത്രം ലെക്വിപ്പെയുടെ തലവാചകം. ലിയോൺ ക്ലബ് പ്രസിഡൻറ് ജീൻ മൈകൽ ഒലാസും ധിറുതിപിടിച്ച നടപടിയെന്ന് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.