ലണ്ടൻ: സ്വീഡിഷ് ക്ലബ് ഒാസ്റ്റർ സണ്ട്സിനോട് രണ്ടാം പാദ മത്സരത്തിൽ തോറ്റെങ്കിലും യുവേഫ യൂറോപ്പ ലീഗിൽ ആഴ്സനൽ പ്രീക്വാർട്ടറിൽ. ആഴ്സനലിെൻറ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് ഗണ്ണേഴ്സ് കളി കൈവിട്ടത്.
എന്നാൽ, എതിർ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരം 3-0ത്തിന് ജയിച്ചതിനാൽ, 4-2െൻറ അഗ്രഗേറ്റ് സ്കോറിൽ ആഴ്സൻ വെങ്ങറുടെ ടീം പ്രീക്വാർട്ടറിലെത്തി. 22, 23 മിനിറ്റുകളിൽ വഴങ്ങിയ രണ്ടു ഗോളുകൾക്ക് തുടക്കം മുതലെ ആഴ്സനൽ കളിയിൽ പിന്നിലായിരുന്നു. തിരിച്ചടിക്കാൻ ഏറെ ശ്രമിച്ച ആഴ്സനൽ, 47ാം മിനിറ്റിൽ ഒരു ഗോൾ മടക്കിയെങ്കിലും കളിയിൽ സമനില പിടിക്കാനായില്ല.
മറ്റു മത്സരങ്ങളിൽ അറ്റ്ലാൻറയെ ഇരു പാദങ്ങളിലുമായി 3-2ന് തോൽപിച്ച് ബൊറൂസിയ ഡോർട്മുണ്ടും എഫ്.സി കോപൻഹേഗനെ 4-1ന് തകർത്ത് അത്ലറ്റികോ മഡ്രിഡും പ്രീക്വാർട്ടറിലെത്തി. ആഴ്സനലിന് ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാനാണ് എതിരാളികൾ. മാർച്ച് എട്ടുമുതലാണ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.