ലിയോൺ: മികവുറ്റ താരങ്ങളുണ്ടായിട്ടും സീസണിൽ അത്ലറ്റികോ മഡ്രിഡ് കോച്ച് സിമിയോണിയുടെ പ്രതീക്ഷകളെല്ലാം താളം തെറ്റിയതാണ്. സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും പൊരുതിപോലും നോക്കാതെ തെൻറ ടീം കീഴടങ്ങിയപ്പോൾ, കണ്ണുവെച്ചതാണ് യൂറോപ ലീഗ്. ബുധനാഴ്ച ലിയോണിൽ യൂറോപ പോരാട്ടത്തിെൻറ കലാശക്കൊട്ടിൽ ഫ്രഞ്ച് ക്ലബ് മാഴ്സിലെയെ നേരിടുേമ്പാൾ, ഇൗ കിരീടമെങ്കിലും സ്വന്തമാക്കി മാനംകാക്കാനുറച്ച് സിമിയോണിയുടെ പടയൊരുക്കം. ഇന്ത്യൻ സമയം അർധ രാത്രി 12. 15നാണ് മത്സരം. ആഴ്സൻ വെങ്ങറുടെ കിരീട മോഹം തകർത്ത് ആഴ്സനലിനെ 2-1ന് തോൽപിച്ചാണ് അത്ലറ്റികോ ഫൈനലിലെത്തിയത്. എന്നാൽ, ടൂർണമെൻറിൽ മികച്ച പോരാട്ടം കാഴ്ച്ചവെച്ച ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെ, ഒാസ്ട്രിയൻ ക്ലബ് റെഡ് ബുൾ സാൽസ്ബർഗിനെ 3-2ന് അട്ടിമറിച്ചായിരുന്നു കലാശക്കൊട്ടിൽ ഇടം നേടിയത്.
കണക്കിലെ കളിയിൽ അത്ലറ്റികോ
മത്സരത്തിലെ ഫേവറിറ്റുകൾ അത്ലറ്റികോ മഡ്രിഡ് തന്നെയാണ്. 2009-10, 2011-12 സീസണുകളിൽ ഇൗ കിരീടം മഡ്രിഡിലേക്കെത്തിച്ച അത്ലറ്റികോ, മൂന്നാം കിരീടത്തിനാണ് ഒരുങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ തന്നെ കൈവിെട്ടങ്കിലും തളരാതെ സിമിയോണിയുടെ പട യൂറോപ ലീഗിൽ അങ്കംവെട്ടി. ആഴ്സനലിനോട് ഏറ്റുമുട്ടുന്നതിനു മുമ്പ് കോപൻ ഹേഗൻ(5-1), ലോകോമോട്ടീവ്(8-1), സ്േപാർട്ടിങ് സിപി(2-1), എന്നിവർക്കെതിരെ ആധികാരിക ജയം കുറിച്ചു. ഡീഗോ കോസ്റ്റയും അേൻറായിൻ ഗ്രീസ്മാനും നയിക്കുന്ന മുന്നേറ്റ നിരയുള്ള അത്റ്റികോ, മികച്ച ഫോമിലുമാണ്.
1993ൽ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിനുശേഷം ഇതുവരെ മാഴ്സിലെ യൂറോപ്യൻ കിരീടം സ്വന്തമാക്കിയിട്ടില്ല. യൂറോപ ലീഗിലെ ആദ്യ പതിപ്പായ യുവേഫ കപ്പിൽ 1999ലും 2004ലും ഫൈനൽ വരെയെത്തിയെങ്കിലും കിരീടം മാത്രം അകന്നുനിന്നു. സ്പാനിഷ് ക്ലബുകൾക്കെതിരെ മുട്ടുവിറക്കുന്നത് മാഴ്സെയുടെ പതിവാണ്. 15 തവണ സ്പാനിഷ് ടീമുകളോട് ഏറ്റുമുട്ടിയപ്പോൾ ജയിച്ചത് നാലെണ്ണത്തിൽ മാത്രം. ചരിത്രത്തിൽ രണ്ടു തവണ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്. 2008-09ൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ. ഇതിൽ മഡ്രിഡിലെ മത്സരത്തിൽ അത്ലറ്റികോ ജയിച്ചപ്പോൾ, രണ്ടാം മത്സരം ഗോൾ രഹിത സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.